തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്ഥാനാര്‍ഥികളായാല്‍ വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് സര്‍വകക്ഷി യോഗത്തില്‍ നേതാക്കളെ ഇക്കാര്യം അറിയിച്ചത്. രാഷ്ട്രിയ പാർട്ടിയാണ് വിശദീകരണം നൽകേണ്ടത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളായാലും വിശദീകരണം നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ സുപ്രീം കോടതിയെ അറിയിക്കും.