കോഴിക്കോട്: കോവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ സൈബര്‍ സുരക്ഷാ വലയത്തിലാക്കി പോലീസ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിനായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതോടെയാണ് പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്.
വനിതാ സ്ഥാനാര്ഥികളുള്പ്പെടെയുള്ളവര്ക്കെതിരേ സമൂഹമാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശമോ മറ്റോ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം.
ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സര്‍ക്കുലര്‍ നല്കി. ഡിജിപിക്ക് വേണ്ടി സ്പെഷല്‍ സെൽ പോലീസ് സൂപ്രണ്ട് വി.അജിത്താണ് ഉത്തരവിറക്കിയത്.
തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളിലേറെയും വനിതകളാണ്. പ്രചാരണ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും മറ്റും എഡിറ്റ് ചെയ്ത് അശ്ലീല പദങ്ങള്‍ ഉപയോഗിച്ചുള്ള പരാമര്‍ശത്തോടെയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതായി നിരവധി പരാതികളാണുള്ളത്.
ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചാല്‍ ഐടി ആക്ട് പ്രകാരവും കേരള പോലീസ് ആക്ട് പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും നടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
ഇതിന് പുറമേ ഇത്തരം കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പൊതുസമൂഹത്തിന് അവബോധം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്കിയ ഉത്തരവില്‍ വ്യക്തമാക്കി.
വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയാണ് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നത്. സ്ഥാനാര്‍ഥികളുടെ ഫോട്ടോ ഉള്‍പ്പെടെ പുതിയ സ്റ്റാറ്റസുമായാണ് സമൂഹമാധ്യമങ്ങള്‍ ഓരോ ദിവസവും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്.
ആകര്‍ഷകമായി ഫോട്ടോകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് ന്യൂജന്‍ വോട്ടുകള്‍ സ്വന്തമാക്കാനും ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും സൈബര്‍ ടീം രംഗത്തുണ്ട്. ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകളും മറ്റും പോലീസ് നിരീക്ഷിച്ചു വരികയാണ്.