പത്തനംതിട്ട: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നു പേർ കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തിൽ വരിനിൽക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. കണ്ണൂർ ചൊക്ലിയിൽ മാറോളിൽ സ്വദേശി വിജയ (62) ആണ് മരിച്ചത്. രാമവിലാസം സ്കൂളിൽ വോട്ടു ചെയ്യാൻ നിൽക്കവെയാണ് വീണത്.
പത്തനംതിട്ടയിൽ റാന്നി വടശേരിക്കരയിൽ ചാക്കോ മത്തായി (66) ആണ് മരിച്ചത്. പേഴുംപാറ ഡിപിഎം സ്കൂളിലെ 178-ാം നന്പർ ബൂത്തിലായിരുന്നു സംഭവം. കൊല്ലം കിളിക്കല്ലരൂരിലെ മണി(63)യുടെ മരണമാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത്. പോളിംഗ് ഓഫീസറുമായി സംസാരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.