ചെങ്ങന്നൂർ: ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട ഡ്രൈവർമാർ എത്തിയില്ല. പോലീസെത്തിഅവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കി. 16 സ്വകാര്യ വാഹനങ്ങളായിരുന്നു തഹസിൽദാർ ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പു ജോലിക്കായി നിയോഗിച്ചിരുന്നത്. അതിൽ നാല് ഡ്രൈവർമാരാണ് വാഹനങ്ങളുമായി ജോലിക്ക് എത്താതിരുന്നത്.
പോലീസും മോട്ടോർ വാഹന ഉദ്യോഗസ്ഥരും ചേർന്ന് കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്ത് ഡ്യൂട്ടിക്ക് ഹാജരാക്കുകയായിരുന്നു. കഴിഞ്ഞചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി രാവും പകലും ഓടിയ 25 ൽ പരം ടാക്സികൾക്ക് ഡ്രൈവറുടെ ശന്പളം ഒരു വർഷമായിട്ടും നൽകിയില്ല.
ഉദ്യോഗസ്ഥരുടെ യാത്രയ്ക്കും തെരഞ്ഞെടുപ്പ് സാമഗ്രികൾ പോളിംഗ് സ്റ്റേഷനിൽ എത്തിക്കാനും വേണ്ടിയാണ് ടാക്സികൾ ഉപയോഗിച്ചത്. ഈ തുക ലഭിക്കാത്തതിനാൽ ആണ് ഡ്യൂട്ടിക്ക് ഹാജരാകാഞ്ഞതെന്ന് ഡ്രൈവർമാർ പറഞ്ഞു.