തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെത്തുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധനക്കായി ആരോഗ്യവകുപ്പ് പുതിയ മാർഗനിർദേശം പുറത്തിറക്കി.
ഡ്യൂട്ടിയിൽ ഉള്ളവർ കോവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് ദിവസവും പരിശോധിക്കണമെന്ന് ഇതിൽ പറയുന്നു.
രോഗലക്ഷണങ്ങളുള്ളവർക്ക് ആന്റിജൻ പരിശോധന നടത്തണം. കളക്ട്രേറ്റിലും ജില്ലാ ഓഫീസുകളിലും പരിശോധന നടത്താൻ സംവിധാനം ഒരുക്കണം.
ക്വാറന്റൈനിലുള്ളവർ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിന് മുൻപ് കോവിഡ് പരിശോധന നടത്തണമെന്നും നിർദേശത്തിൽ പറയുന്നു.