ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്  മൂന്നാം ദിനവും പത്രിക സമർപ്പിക്കാൻ ആരുമില്ല; അവസാന തീയതി സെപ്റ്റംബർ 30

കൊ​ച്ചി: എ​റ​ണാ​കു​ളം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി മൂ​ന്നാം ദി​ന​മാ​യ ഇ​ന്ന​ലെ​യും ആ​രും പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ല്ല. ഈ മാസം 30 വ​രെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യം. നാ​ലാം ശ​നി​യാ​ഴ്ചയാ​യ​തി​നാ​ൽ 28നും ​ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ 29നും ​പ​ത്രി​ക സ്വീ​ക​രി​ക്കി​ല്ല.

വ​ര​ണാ​ധി​കാ​രി​യാ​യ റ​വ​ന്യൂ റി​ക്ക​വ​റി ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്. ഷാ​ജ​ഹാ​ന്‍റെ കാ​ക്ക​നാ​ട് ക​ള​ക്ട​റേ​റ്റി​ലു​ള്ള ഓ​ഫീ​സി​ലോ ഉ​പ​വ​ര​ണാ​ധി​കാ​രി​യാ​യ സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ​ർ കെ.​പി. അ​ശോ​ക​ന്‍റെ എ​റ​ണാ​കു​ളം നോ​ർ​ത്തി​ലെ ഓ​ഫീ​സി​ലോ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം.

അ​തി​നി​ടെ മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​വ​ശ്യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​കെ​യു​ള്ള 135 സ്റ്റേ​ഷ​നു​ക​ളി​ൽ 45 ഇ​ട​ത്ത് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​താ​യി ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ കൂ​ടി​യാ​യ ക​ണ​യ​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ ബീ​ന. പി. ​ആ​ന​ന്ദ് അ​റി​യി​ച്ചു. വൈ​ദ്യു​തി, കു​ടി​വെ​ള്ളം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള റാ​ന്പ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മായും പ​രി​ശോ​ധി​ക്കു​ന്ന​ത്.

കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ലും ചേ​രാ​ന​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലു​മാ​യി 53 പോ​ളിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി 135 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​രു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​ൻ കു​റു​ങ്കോ​ട്ട​യി​ലെ അങ്കണ​വാ​ടി​യാ​ണ് (ന​ന്പ​ർ 21). ഇ​വി​ടെ 269 വോ​ട്ട​ർ​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്.

ഇ​തി​ൽ 140 പേ​ർ സ്ത്രീ​ക​ളാ​ണ്. എ​ള​മ​ക്ക​ര ഐ​ജി​എം പ​ബ്ലി​ക് സ്ക്കൂ​ളി​ലെ 42ാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർമാർ – 1451. ഇ​തി​ൽ 730 പേ​ർ സ്ത്രീ​ക​ളാ​ണ്.

Related posts