കൊല്ലം: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടത്തുന്ന അനധികൃത പണമിടപാടുകള്‍, മദ്യം വിതരണം തുടങ്ങിയ വിവിധ ക്രമക്കേടുകള്‍ കണ്ടെത്താന്‍ ജില്ലയില്‍ 11 സ്ക്വാഡുകള്‍ രൂപീകരിച്ചതായി ജില്ലാ തിെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് അറിയിച്ചു. ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നേതൃത്വം നല്കുന്ന ടീമില്‍ ജില്ലാതല ഓഫീസര്‍മാരും പോലീസ് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഉണ്ടായിരിക്കും.
സ്പെഷല്‍ തഹസില്‍ദാര്‍ എം.പി പ്രേംലാലിന്റെ (ഫോണ്‍ 9446306739) നേതൃത്വത്തിലാണ് കൊല്ലം നിയമസഭാ മണ്ഡലത്തില്‍ ഫ്ളൈയിംഗ് സ്ക്വാഡ് പ്രവര്‍ത്തിക്കുക.
കുണ്ടറ നിയോജക മണ്ഡലത്തിലെ ടീമിനെ സ്പെഷല്‍ തഹസീല്‍ദാര്‍ പി. രാജേന്ദ്രന്‍പിള്ള(9497780425), ഇരവിപുരം നിയോജക മണ്ഡലത്തില്‍ സ്പെഷല്‍ തഹസീല്‍ദാര്‍ ജെ. ചന്ദ്രശേഖര കുറുപ്പ്(9447763640), ചടയമംഗലം നിയോജക മണ്ഡലത്തില്‍ സ്പെഷല്‍ തഹസീല്‍ദാര്‍ ടി. കുമാരി(9496074294), പുനലൂര്‍ നിയോജകമണ്ഡലത്തില്‍ സ്പെഷല്‍ തഹസീല്‍ദാര്‍ ആര്.എസ്. ബിജുരാജ്(8547618457), ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ തഹസീല്‍ദാര്‍ സോമനാഥന് നായര്‍(8547610501), പത്തനാപുരം നിയോജക മണ്ഡലത്തില്‍ തഹസീല്‍ദാര്‍ ഹാഷിമുദ്ദീന് കുഞ്ഞ് (8547610701), കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ എല്‍ആര്‍ തഹസീല്‍ദാര്‍ കെ.ആര്.മിനി (8547610601), ചവറ നിയോജക മണ്ഡലത്തില്‍ സ്പെഷല്‍ തഹസീല്‍ദാര്‍ ജി.ആര്. സുധാറാണി (9495267218), കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ സ്പെഷല്‍ തഹസീല്‍ദാര്‍ എസ്. ഹരികുമാര്‍ (9446370401), കരുനാഗപ്പള്ളി നിയോജക മണ്ഡലത്തില്‍ സ്പെഷല്‍ തഹസീല്‍ദാര്‍ എം. നിസാം (9446853169) എന്നിവര്‍ സ്ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കും.