ആറുപതിറ്റാണ്ടിന്റെ തെരഞ്ഞെടുപ്പ് ‘കഥ’കളുമായി കലണ്ടര്‍. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് ചരിത്രവിഭാഗം മേധാവി പ്രഫ. എം.സി. വസിഷ്ഠാണ് 1951-52 മുതൽ 2014 വരെയുള്ള ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം വിശദമാക്കുന്ന കലണ്ടര്‍ തയാറാക്കിയത്.
1951-52 മുതല്‍ 2014 വരെ വിവിധ തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങളും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണ ബോര്‍ഡുകളെക്കുറിച്ചുള്ള ചിത്രങ്ങളും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പുകളിലും വിജയിച്ച രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളും കലണ്ടറിന്റെ പ്രത്യേകതയാണ്.
12 താളുകളിലൂടെയാണ് 62 വര്‍ഷത്തെ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പറയുന്നത്. കലണ്ടര്‍ അവസാനിക്കുന്നത് 2019 തെരഞ്ഞെടുപ്പിലാണ്. ഇന്ത്യയിലെ പുതിയ വോട്ടര്‍മാരോട് സമ്മതിദാനാവകാശം വിനിയോഗിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് കലണ്ടര്‍ തയാറാക്കിയിരിക്കുന്നതെന്ന് പ്രഫ. വസിഷ്ഠ് പറഞ്ഞു.