തിരുവനന്തപുരം: വോട്ടെണ്ണാൻ ഇനി 20 ദിവസങ്ങൾ മാത്രം അവശേഷിക്കെ മുന്നണികളെല്ലാം വിജയ പ്രതീക്ഷയിൽ. തുടർഭരണം ഉറപ്പിച്ച് എൽഡിഎഫും ഭരണം പിടിക്കുമെന്ന് യുഡിഎഫും കരുതുന്പോൾ കഴിഞ്ഞ നിലയിൽ നിന്നു കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
പുറത്തുവന്ന പ്രീ പോൾ സർവേയിൽ എല്ലാം മുൻതൂക്കം ലഭിക്കുമെന്ന പ്രവചനം എൽഡിഎഫിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല . സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടുകൾ എൽഡിഎഫിന് അനുകൂലമാണ്.
77 മുതൽ 85 സീറ്റുകൾ വരെ എൽഡിഎഫിന് ലഭിക്കുമെന്ന് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം യുഡിഎഫിന് മുൻതൂക്കം ലഭിക്കുമെന്നാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഡിഎഫിന് 92 മുതൽ 102 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് കേന്ദ്ര ഇന്റിലജൻസ് റിപ്പോർട്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏഴു മന്ത്രിമാരുടെ തോൽവിയും കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ എല്ലാ തവണയും പോലെ പോലെ ബ്രാഞ്ച് തലം മുതൽ സിപിഎം എം തെരഞ്ഞെടുപ്പ് വിലയിരുത്തൽ നടത്തുകയും താഴെത്തട്ടിലുള്ള കണക്കുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.
ഈ കണക്കുകൾ പ്രകാരമാണ് ആണ് 90 ലധികം സീറ്റുകൾ ഇത്തവണ ലഭിക്കുമെന്ന് സിപിഎം നേതൃത്വം പറയുന്നത്.