പുതുക്കാട്: എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കുവേണ്ടി നടി ജലജ വരന്തരപ്പിള്ളി പഞ്ചായത്തിൽ പ്രചാരണം നടത്തി. ഇന്നലെ രാവിലെ പാലപ്പിള്ളി എലിക്കോട് ആദിവാസി കോളനി, മുപ്ലിയം മുത്തുമല, തെക്കുംമുറി, കരയാന്പാടം, പുലിക്കണ്ണി എന്നിവിടങ്ങളിലാണ് ജലജ പ്രചാരണം നടത്തിയത്. നടൻ മനുരാജ്, സംവിധായകരായ ബൈജു, ജീവൻ, ബിജെപി നേതാക്കളായ സജീവൻ അന്പാടത്ത്, വി.ആർ. പരമേശ്വരൻ, രഘുനാഥ് എന്നിവർ ജലജയോടൊപ്പമുണ്ടായിരുന്നു.
സുരേഷ് ഗോപിക്കുണ്ടി സിനിമാതാരം ജലജ വരന്തരപ്പിള്ളിയിൽ പ്രചാരണം നടത്തി
