കോട്ടയം: സീറ്റുവിഭജനത്തിൽ പരിഗണിച്ചില്ലെന്ന കാരണത്താൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഒറ്റയ്ക്കു മത്സരിക്കാൻ ജനതാദൾ സെക്കുലർ തീരുമാനിച്ചു.
നീണ്ടൂർ, അതിരന്പുഴ, അയ്മനം പഞ്ചായത്തുകളിലെ അഞ്ചു വീതം വാർഡുകളിൽ മത്സരിക്കും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് നീണ്ടൂർ ഡിവിഷനിൽ ജില്ലാ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേലും മത്സരിക്കും.
ജില്ലാ പഞ്ചായത്തിൽ സീറ്റു വിട്ടു നൽകിയ ജനതാദളിനെ പ്രാദേശിക തലത്തിൽ പരിഗണിക്കാമെന്നാണ് സിപിഎം അറിയിച്ചിരുന്നത്. എന്നാൽ പള്ളം ബ്ലോക്ക് പഞ്ചായത്തിൽ കൊല്ലാട് ഡിവിഷൻ മാത്രമാണ് നൽകിയത്.
മറ്റു സീറ്റുകൾ നൽകാത്തത്തിൽ പ്രതിഷേധിച്ചാണ് തനിച്ചു മത്സരിക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ പറഞ്ഞു. കൊല്ലാട് ഡിവിഷനിൽ പി.ജി. സുഗണൻ മത്സരിക്കും.