കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയെ കാണുമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാൻ. രാഹുലിനോട് ആരും ഒരു സീറ്റുപോലും ചോദിക്കില്ല. ഇതു സംബന്ധിച്ചുള്ള എല്ലാ ചർച്ചകളും കേരളത്തിലാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുന്ന നിലവിലെ സീറ്റിനെ കൂടാതെ ഒരു സീറ്റുകൂടി വേണമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഏതു സീറ്റു നൽകിയാലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലേയാണ് ഇതേ ആവശ്യവുമായി ജോസ് കെ. മാണിയും രംഗത്തെത്തിയത്.
കോട്ടയത്തെ കൂടാതെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നും ഇക്കാര്യം രാഹുൽ ഗാന്ധിയെ അറിയിക്കുമെന്നുമായിരുന്നു ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നത്.