തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്കു കൊടുത്തു ലാവലിൻ കേസ് ഒഴിവാക്കാനാണ് സിപിഎം തീരുമാനമെന്നു കോണ്ഗ്രസ് നേതാവ് കെ. മുരളീധരൻ.
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യബന്ധമുണ്ട്. ലാവലിൻ കേസ് ഒഴിവാക്കാൻ തിരുവനന്തപുരം കോർപറേഷൻ ബിജെപിക്കു നൽകാനാണു സിപിഎമ്മിലെ ധാരണ.
സിപിഎം നേതാക്കൾ ഈ കാര്യം ബിജെപി നേതൃത്വത്തെ രഹസ്യമായി അറിയിച്ചിരുന്നുവെന്നും മുരളീധരൻ ആരോപിച്ചു.
വെൽഫയർ പാർട്ടിയുമായി യുഡിഎഫിന് പലയിടത്തും നീക്കുപോക്കുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചവരാണു വെൽഫയർ പാർട്ടിയെന്നും മുരളീധരൻ പറഞ്ഞു.