തിരുവനന്തപുരം: സ്വർണ കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെ മുഖ്യമന്ത്രിക്കെതിരേ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രീൻ ചാനൽ സംവിധാനം ദുരുപയോഗം ചെയ്ത് ചില ഉന്നതർക്ക് സ്വർണ കടത്തിനും ഹവാല ഇടപാടുകൾക്കും സർക്കാർ സഹായം ചെയ്തുകൊടുത്തു. മുടന്തൻ ന്യായങ്ങൾ നിരത്തി മുഖ്യമന്ത്രി അധികാരത്തിൽ കടിച്ചുതൂങ്ങുകയാണ്.
ഇതുവരെ അറിഞ്ഞതിനേക്കാൾ കൂടുതൽ ഗുരുതരമായ സംഭവങ്ങൾ പുറത്തുവരുന്നുണ്ട്. ഇടത് സർക്കാർ ജനങ്ങളുടെ മുന്നിൽ കുറ്റവാ ളികളായിക്കഴിഞ്ഞുവെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.