ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉത്തർപ്രദേശിൽ മദ്യത്തിന്റെയും പണത്തിന്റെയും കുത്തൊഴുക്ക്. യുപിയിലെ വിവിധ സ്ഥലങ്ങളിൽനിന്നു 37 കോടി രൂപയും 6,92,519 ലിറ്റർ മദ്യവും പിടിച്ചെടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ എൽ. വേങ്കിടേശ്വർ പറഞ്ഞു.
നാല് ലക്ഷം ലൈസൻസുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിൽ ആദായനികുതി വകുപ്പും പോലീസും കസ്റ്റംസും നടത്തിയ പരിശോധനകളിലാണ് മദ്യവും പണവും പിടികൂടിയത്. 2,610 കിലോ സ്ഫോടക വസ്തുകളും യുപിയുടെ വിവിധ സ്ഥലങ്ങളിൽനിന്നു പിടിച്ചെടുത്തിരുന്നു.