ഹൈദരാബാദ്: ആന്ധ്രയിൽ വോട്ടെടുപ്പിനിടെ സംഘർഷം. ആന്ധ്രയിലെ വെസ്റ്റ് ഗോദാവരിയിലെ പോളിംഗ് ബൂത്തിലാണ് സംഘർഷമുണ്ടായത്. ടിആർഎസ്-വൈഎസ്ആർ കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.
സംഘർഷത്തിൽ വൈഎസ്ആർ കോണ്‍ഗ്രസ് നേതാവിനു കുത്തേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ ആന്ധ്രയിൽ ജനസേന സ്ഥാനാർഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചിരുന്നു. അനന്ത്പൂർ ജില്ലയിലെ ഗ്യൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാർഥി മധുസൂദനൻ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം തകർത്തത്. വോട്ടിംഗ് യന്ത്രം തകരാറിലായതിൽ പ്രതിഷേധിച്ചായിരുന്നു വോട്ടിംഗ് യന്ത്രം തകർത്തത്.
ആന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം.