തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്നത് 227 സ്ഥാനാർഥികൾ. നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് അന്തിമ ചിത്രം തെളിഞ്ഞത്. 16 പേർ നാമനിർദേശ പത്രികകൾ പിൻവലിച്ചു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാടാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം. വയനാട്ടിൽ 20 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ആലത്തൂരിലാണ് സ്ഥാനാർത്ഥികൾ ഏറ്റവും കുറവ്. ആറ് സ്ഥാനാർഥികളാണ് ആലത്തൂരിൽ മത്സരിക്കുന്നത്.
മണ്ഡലം, സ്ഥാനാർത്ഥികളുടെ എണ്ണം, പത്രിക പിൻവലിച്ചവർ എന്ന ക്രമത്തിൽ:
*കാസർഗോട്: ഒൻപത്-രണ്ട്
*കണ്ണൂർ: 13-ഒന്ന്
*വയനാട്: 20-രണ്ട്
*വടകര: 12-ഒന്ന്
*കോഴിക്കോട്: 14-ഒന്ന്
*പൊന്നാനി: 12-രണ്ട്
*മലപ്പുറം: എട്ട്
*പാലക്കാട്: ഒമ്പത്-ഒന്ന്
*ആലത്തൂർ: ആറ്-ഒന്ന്
*തൃശൂർ: എട്ട്-ഒന്ന്
*ചാലക്കുടി: 13
*എറണാകുളം: 13-ഒന്ന്
*ഇടുക്കി: എട്ട്
*കോട്ടയം: ഏഴ്
*ആലപ്പുഴ: 12
*മാവേലിക്കര: 10
*പത്തനംതിട്ട: എട്ട്
*കൊല്ലം: ഒമ്പത്-ഒന്ന്
*ആറ്റിങ്ങൽ: 19-രണ്ട്
*തിരുവനന്തപുരം: 17