കടുത്തുരുത്തി: തദേശ തെരഞ്ഞെടുപ്പ ് വോട്ടെടുപ്പിന് ഏതാനം മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ അങ്കലാപ്പിന്റെയും ആശ്വാസത്തിന്റെയും സമ്മിശ്ര വികാരം.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി മുന്നണി സംവിധാനത്തില്‍ വന്ന മാറ്റം തെരഞ്ഞെടുപ്പില്‍ ഏങ്ങനെ പ്രതിഫലിക്കുമെന്നറിയാനുള്ള ആകാംഷയിലാണ് നേതാക്കളും അണികളും വോട്ടര്‍മാരുമെല്ലാം.
മുമ്പ് എല്‍ഡിഎഫിലുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ് ജോസഫ്് ഗ്രൂപ്പ് ഇക്കുറി യൂഡിഎഫിലും, യൂഡിഎഫിലെ ഘടകകക്ഷിയായിരുന്ന കേരളാ കോണ്‍ഗ്രസ് എം വിഭാഗം ഇക്കുറി എതിര്ചേരിയിലുമാണെന്ന പ്രത്യേകത തന്നെയാണ് ഈ പ്രാവശ്യത്തെ തദേശ തെരഞ്ഞെടുപ്പിന്റെ ഫലത്തിനായുള്ള കാത്തിരിപ്പിലെ ആകാംഷ വര്‍ദ്ധിപ്പിക്കുന്നത്.
പരസ്പരം പോരടിക്കുന്പോൾ
പതിറ്റാണ്ടുകളായി ഒരേ മുന്നണിയില്‍ തോളോട് തോള് ചേര്‍ന്ന്്് പ്രവര്‍ത്തിച്ചിരുന്നവര്‍ പലരും ഇക്കുറി വിരുദ്ധ മുന്നണികളുടെ ഭാഗമായി പരസ്പരം പോരടിക്കുന്ന കാഴ്ച്ചയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ വിത്യസ്തമാക്കുന്നത്.
ജയവും തോല്‍വിയുമെല്ലാം പലരുടെയും രാഷ്ട്രീയ ഭാവിയെ തന്നെ സ്വാധീനിക്കുമെന്നത്് ഇത്തവണത്തെ മത്സരത്തിന് വീറും വാശിയുമുണ്ടാക്കുന്നു. തങ്ങള്‍ക്കാണ് ശക്തി കൂടുതലെന്ന അവകാശവാദത്തിലാണ് നാളിതുവരെ കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും പോരടിച്ചിരുന്നത്്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം തന്നെയാവും ആരാാണ് ശക്തരെന്ന് തെളിയിക്കുക. ഇതു തന്നെയാണ് ഇരുവിഭാഗം നേതാക്കളുടെയും ഉറക്കം കെടുത്തുന്നതും.
മറുകണ്ടം ചാടിയവർ
തെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തും മുമ്പേ സീറ്റ് നോട്ടമിട്ടു പ്രചാരണം നേരത്തേ തുടങ്ങിയവര്‍ സീറ്റ് കിട്ടാതായതോടെ മറുകണ്ടം ചാടി സ്ഥാനാര്‍ത്ഥിത്വം ഒപ്പിച്ചെടുത്തതും മുന്നണികളിലെ ഘടകകക്ഷി സംവിധാനത്തില്‍ വന്ന മാറ്റത്തിന്റെ തുടര്‍ച്ചയായിരുന്നു.
ഗ്രൂപ്പുകളും ജാതി, മത പരിഗണനകളും ചൂണ്ടിക്കാട്ടി സീറ്റ് ഒപ്പിച്ചെടുത്തവരുമെല്ലാം ഇത്തവണ ജനവിധ ിതേടുന്നവരിലുണ്ട്. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതകള്ക്കായതോടെ കുറെയധികം വനിതകളാണ് ഇക്കുറി പഞ്ചായത്ത് തലത്തിലേക്കു നോട്ടമിട്ടിരിക്കുന്നത്.
അധികാരത്തിന്റെ താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് ഇവര്‍ പറയുന്നുണ്ടൈങ്കിലും ലക്ഷ്യം പ്രസിഡന്റ് സ്ഥാനമാണെന്നു വ്യക്തമാണ്. നിയോജക മണ്ഡലം ആസ്ഥാനമെന്ന നിലയില്‍ കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റിനു ലഭിക്കുന്ന പ്രത്യേക പരിഗണനയാണ് ഈ താക്കോല്‍ സ്ഥാനത്തെ ആകര്‍ഷകമാക്കുന്നത്.
ചങ്കിടിപ്പോടെ മുന്നണികൾ
വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ട് മന്ത്രിമാര്‍ ഉള്പെടെയുള്ളവര് പങ്കെടുക്കുന്ന യോഗങ്ങളും പാര്‍ട്ടി യോഗങ്ങളുമെല്ലാം ഇവിടെ പതിവാണ്.
ഇടത്, വലത് രാഷ്ട്രീയച്ചൂട് ശക്തമായ കടുത്തുരുത്തിയില്‍ പ്രസിഡന്റ് കസേര സ്വപ്നം കാണൂന്ന വനിതകള്‍ പലരും ഇക്കുറി പുരക്ഷകേസരികള്ക്കെതിരെ ജനറല്‍ വാര്‍ഡുകളില്‍ നിന്നാണ് ജനവിധി തേടുന്നത്.
ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പുരുഷന്മാര്ക്കായതിനാല് ഇവിടേക്കാണ് പല പുരുഷനേതാക്കളുടെയും നോട്ടം. പഞ്ചായത്ത്് പ്രസിഡന്റ് വനികള്ക്കായതിനാല് അഞ്ച് വര്‍ഷം വനിതകളുടെ അധീനതയില്‍ കഴിയാന്‍ താല്പര്യമില്ലാത്തതിനാല് ബ്ലോക്കിലേക്കു മത്സരിക്കുന്നവരുമുണ്ട്.
എന്നാല്‍ മറ്റു മാര്‍ഗമില്ലാതായതോടെ പഞ്ചായത്തിലേക്കു മത്സരിക്കുന്നവരുമുണ്ട്. ഒരുവട്ടം പൂര്‍ത്തിയാക്കിയ പല വനിതകളും തങ്ങള്‍ വീണ്ടും ജയിച്ചു കയറിയാല്‍ പ്രസിഡന്റ് കസേരയും അകലെയല്ലെന്ന ചിന്തയിലാണ്.
ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് കടുത്തുരുത്തി ജനറലും കുറവിലങ്ങാട് വനിതാസീറ്റും ആവുകയും ഇരുപക്ഷത്തെയും പേരും പെരുമയുമുള്ള സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിനിറങ്ങുകയും ചെയ്തതോടെ ഈ മത്സരങ്ങളുടെ ഫലവും ചങ്കിടിപ്പോടെയാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളുടെ പാര്‍ട്ടികളും കാത്തിരിക്കുന്നത്.