തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ആദ്യഫല സൂചനകൾ പുറത്തുവരുന്പോൾ യുഡിഎഫിന് വ്യക്തമായ മേൽക്കൈ. 19 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. ഒരിടത്ത് എൽഡിഎഫും മുന്നിട്ടു നിൽക്കുന്നു.
അതേസമയം, പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോൾ മുന്നിലെത്തിയ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ പിന്നീട് പിന്നിലേക്ക് പോയി. യുഡിഎഫ് സ്ഥാനാർഥി ശശി തരൂരാണ് ഇപ്പോൾ ഇവിടെ ലീഡ് ചെയ്യുന്നത്.