തിരുവനന്തപുരം: ആർഎംപി നേതാവ് കെ.കെ. രമക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി.
വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി. ജയരാജനെ കൊലയാളിയെന്നു വിശേഷിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണു പരാതി. വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തിൽ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താനുമാണ് രമയുടെ ശ്രമമെന്നു കോടിയേരി പരാതിയിൽ ആരോപിച്ചു.
കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജൻ പ്രതിയായതെന്നും ഒരു കൊലപാതകക്കേസിലും ജയരാജനെ കുറ്റവാളിയെന്ന് കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.