കൊല്ലം :പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ എസ് കാര്ത്തികേയന് അനുവദിച്ചു. എന്‍ കെ പ്രേമചന്ദ്രന് (മണ്‍വെട്ടിയും മണ്‍കോരിയും), കെ എന്‍ ബാലഗോപാല്‍ (ചുറ്റിക അരിവാള്‍ നക്ഷത്രം), സാബു വര്‍ഗീസ് (താമര), ട്വിങ്കള്‍ പ്രഭാകരന് (ബാറ്ററി ടോര്‍ച്ച്), സജി കൊല്ലം (ഓട്ടോറിക്ഷ), എന്‍ ജയരാജന് (കോളിഫ്ളവര്‍), സുനി കല്ലുവാതുക്കല്‍ (ഓടക്കുഴല്‍), ഡോ ശ്രീകുമാര്‍ (സ്റ്റെതസ്കോപ്പ്), ജി നാഗരാജ് (ട്രക്ക്) എന്നിവയാണ് ചിഹ്നങ്ങള്‍.
ലോക്സഭാ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു
