കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ടു മുതല്‍ നിയമസഭാ മണ്ഡലങ്ങളിലെ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. പാലാ- സെന്റ് വിന്‍സെന്റ് പബ്ലിക് സ്കൂള്‍, കടുത്തുരുത്തി- കുറവിലങ്ങാട് ദേവമാതാ കോളജ്, വൈക്കം- എസ്എംഎസ്എന്‍ എച്ച്എസ്എസ്, ഏറ്റുമാനൂര്‍- സെന്റ് അലോഷ്യസ് എച്ച്എസ്എസ് അതിരമ്പുഴ, കോട്ടയം- എംഡി സെമിനാരി എച്ച്എസ്എസ്, പുതുപ്പള്ളി- ബേക്കര്‍ മെമോറിയല്‍ ഗേള്‍സ് എച്ച്എസ്എസ് കോട്ടയം, ചങ്ങനാശേരി (മാവേലിക്കര മണ്ഡലം) എസ്ബിഎച്ച്എസ്എസ് ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി (പത്തനംതിട്ട മണ്ഡലം) സെന്റ് ഡൊമനിക്സ് എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ (പത്തനംതിട്ട മണ്ഡലം) സെന്റ് ഡൊമനിക്സ് കോളജ് കാഞ്ഞിരപ്പള്ളി. എന്നിവിടങ്ങളാണ് വിതരണ കേന്ദ്രങ്ങള്‍.
പുലര്‍ച്ചെ തന്നെ ഇവിടെ ഉന്നത ഉദ്യോഗസ്ഥരെത്തി. രാവിലെ 11ന് പോളിംഗ് ബൂത്തിലേക്കുള്ള വാഹനങ്ങള്‍ ഉദ്യോഗസ്ഥരുമായി പുറപ്പെട്ടു. ബൂത്തുകളിലെത്തിയ ഉദ്യോഗസ്ഥര്‍ ബൂത്ത് ഒരുക്കുന്ന തിരിക്കലാണ്. 1,198 വോട്ടിംഗ് വിവി പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 1,468 ബാലറ്റ് യൂണിറ്റുകളും 1,448 കണ്ട്രോള് യൂണിറ്റുകളും 1,535 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണ്.
നാളെ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. കോട്ടയം മണ്ഡലത്തില്‍ 1,198 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. പോളിംഗ് സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്കും അവശരായവര്‍ക്കുമായി വീല്‍ചെയര്‍ സൗകര്യം, കുട്ടികള്‍ക്കായി ക്രഷ്, കുടിവെള്ളം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ജില്ലയില്‍ 1,564 പോളിംഗ് ബൂത്തുകളില്‍ 1,173 ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സജ്ജമാക്കിയിട്ടുണ്ട്.