കോട്ടയം: ആവേശം വിതറിയ കലാശക്കൊട്ടിനു ശേഷമുള്ള നിശബ്ദ പ്രചാരണം ഇന്ന് അവസാനിക്കുന്നതോടെ നാളെ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ 12 ലക്ഷത്തിലധികം വോട്ടർമാർ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനായി ബൂത്തുകളിലേക്ക് നീങ്ങും. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.
വിവിധ കേന്ദ്രങ്ങളിൽ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു. ഇന്നുതന്നെ പോളിംഗ് ഉദ്യോഗസ്ഥർ ബൂത്തുകളിൽ എത്തും. കോട്ടയത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആവേശമാണ് ഇക്കുറി പ്രചാരണ രംഗത്തു കാണാൻ കഴിയുന്നത്. അതുകൊണ്ടു തന്നെ വിജയി ആരെന്ന് ആർക്കും പ്രവചിക്കാൻ കഴിയുന്നില്ല.
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ആകെ വോട്ട് 12, 05,376. 5,90,266 പുരുഷ വോട്ടർമാരും 6,15,102 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്ജെൻഡേഴ്സുമുണ്ട്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ ആകെ വോട്ട് 11,59,017 വോട്ടർമാരായിരുന്നു. ഇതിൽ 5,71,962 പുരുഷൻമാരും 5,87,055 സ്ത്രീ വോട്ടർമാരുമുണ്ട്. 46,359 വോട്ടർമാരുടെ വർധനയാണ് ഇക്കുറിയുള്ളത്.
2019ലെ മണ്ഡലങ്ങളിലെ വോട്ട് നില
പിറവം – 1,98,949, പുരുഷൻ – 96,642, സ്ത്രീകൾ – 1,02,307
പാലാ – 1,77,550, പുരുഷൻ – 87,036, സ്ത്രീകൾ – 90,514
കടുത്തുരുത്തി – 1,81,036, പുരുഷൻ – 89,344, സ്ത്രീകൾ – 91,690
വൈക്കം – 1,60,765, പുരുഷൻ – 78,824, സ്ത്രീകൾ – 81,939
ഏറ്റുമാനൂർ – 1,61,593, പുരുഷൻ – 79,463, സ്ത്രീകൾ – 82,130
കോട്ടയം – 1,56,657, പുരുഷൻ – 76,043, സ്ത്രീകൾ – 80,614
പുതുപ്പള്ളി – 1,68,826, പുരുഷൻ – 82,915, സ്ത്രീകൾ – 85,908.