കോട്ടയം: 2024 ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് 85 വയസിനു മുകളിലുള്ളവരും മറ്റു ശാരീരിക അസ്വസ്ഥത നേരിടുന്നവരുമായ ആളുകളുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനുവേണ്ടി നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് മിന്നൽ പരിശോധന നടത്തി വിലയിരുത്തി.
പോളിംഗ് ഓഫീസർമാരും പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണു വീടുകളിൽത്തന്നെ വോട്ട് ചെയ്യുന്നതിനുവേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വൃദ്ധരുടെ വോട്ട് രേഖപ്പെടുത്തുന്നത്.
ഇതിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വീടുകളിലെത്തി പരിശോധന നടത്തിയത്.