കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫിന് വീണ്ടും രാഷ്ട്രീയ വിജയം. തുടക്കം മുതല്‍ കൃത്യമായ ലീഡ് പുലര്‍ത്തിയ ഇടതുമുന്നണി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.
യുഡിഎഫും ബിജെപിയും പ്രചരണത്തിലുടനീളം ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഫലത്തില്‍ എല്‍ഡിഎഫിന് തന്നെ നേട്ടമായിമാറിയെന്നാണ് ലഭിക്കുന്ന സൂചനകള്‍ . ഭരണം ഉറപ്പായി കഴിഞ്ഞു.
ഭരണ വിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെട്ടതോടെ ഒരിക്കല്‍കൂടി കോര്പറേഷന് ചുവക്കുമെന്നുറപ്പായി. ഏറ്റവും വസാനം ലഭിച്ച കണക്കുപ്രകാരം ആകെയുള്ള 75 സീറ്റുകളില്‍ 40 സീറ്റുകളില്‍ ഇടതുമുന്നണി വിജയത്തിലേക്ക് അടുക്കുകയാണ്.
യുഡിഎഫ് -11, ബിജെപി നാല് -എന്നിങ്ങനെയാണ് ലീഡ് നില.കഴിഞ്ഞ തവണ ഏഴ് സീറ്റുകള്‍ ബിജെപിക്കുണ്ടായിരുന്നു. 18 സീറ്റായിരുന്നു യുഡിഎഫിന് ഗ്രാമപഞ്ചായത്തുകളേക്കാള് രാഷ്ട്രീയം ഏറെ ചര്‍ച്ചയായ കോര്‍പറേഷനിലും ജില്ലാപഞ്ചായത്തിലും മുന്നേറാന്‍ യുഡിഎഫിന് കഴിഞ്ഞത് വലിയ നേട്ടമായി.
യുഡിഎഫ് നേതാക്കള്‍ ഉടനീളം ജില്ലയില്‍ പ്രചാരണത്തിനെത്തിയിട്ടും കോഴിക്കോട് കോര്‍പറേഷനിലെ ജാതകം മാറ്റി എഴുതാനായില്ല.ബേ്ളാക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്നുവെന്നാണ് ആദ്യഫല സൂചനകള്‍ വ്യക്തമാക്കുന്നത്.
ഗ്രാമപഞ്ചായത്തുകളില്‍ വ്യക്തികളുടെനിലവാരം ചര്‍ച്ചയായപ്പോള്‍ എറ്റവും കൂടുതല്‍ രാഷ്ട്രീയം ചര്‍ച്ചയായത് കോര്പറേഷനുകളിലായിരുന്നു. അതേസമയം പലവാര്‍ഡുകളിലും എല്‍ഡിഎഫിന് മുന്നേറാന്‍ കഴിഞ്ഞു.
കഴിഞ്ഞ തവണ ഏഴ് കൗണ്‍സിലര്‍മാരെ എത്തിച്ച എന്‍ഡിഎ ഏറ്റവും ഒടുവില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം ആറിടത്താണ് വ്യക്തമായ ഭൂരിപക്ഷം നേടിയത്.
യുഡിഎഫിനും ആറു സീറ്റുകളില്‍ ഭൂരിപക്ഷമുണ്ട്. തുടക്കം മുതല്‍ മുന്‍തൂക്കം നേടാനായതോടെ കോഴിക്കോട് കോര്‍പറേഷനിലെ വോട്ടെണ്ണുന്ന നടക്കാവ് സ്കൂളില്‍ പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി. കോഴിക്കോട് മേയറായി വളയിട്ട കൈകള്‍ തന്നെ വരുമെന്നുറപ്പായി.
മേയര്‍ സ്ഥാനാര്‍ഥി ജയശ്രീ സുരേഷ് കോട്ടൂളി വാര്‍ഡില്‍ നിന്നും വിജയിച്ചു.അതേസമയം യുഡിഎഫിനെ്റ മേയര്‍ സ്ഥാനാര്‍ഥി അജിത വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. 2011 ലെ തെരഞ്ഞെടുപ്പില്‍ 34 വാര്‍ഡുകള്‍ നേടിയ യുഡിഎഫ് നിലവിലെ സാഹചര്യത്തില്‍ അത്ര എത്തില്ലെന്നുറപ്പായി.
18 സീറ്റായിരുന്ന കഴിഞ്ഞ തവണ കിട്ടിയത്. യുഡിഎഫ് വെല്‍ഫയര്‍പാര്‍ട്ടി ബന്ധം സജീവമായി നിലനിര്‍ത്തി മുസ്ലീം ലീഗിലെ ഒരു വിഭാഗം വോട്ടുകള്‍ അനുകൂലമാക്കാനും എല്‍ഡിഎഫിന് കഴിഞ്ഞു.