ഇ. അനീഷ്
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മിന്നുംജയം നേടിയതോടെ ചൂടുപിടിക്കുന്നത് വോട്ടുമറിക്കല്‍ രാഷ്ട്രീയം.സിപിഎം വോട്ട് മറിച്ചതിനെ ത്തുടര്‍ന്നാണ് നിര്‍ണായക മണ്ഡലത്തില്‍ തോറ്റതെന്ന് ബിജെപിയും ബിജെപിക്കെതിരേ ഇതേ ആരോപണവുമായി സിപിഎമ്മും രംഗത്തെത്തി.
രാഷ്ട്രീയപാര്‍ട്ടികളെ തോല്‍പ്പിക്കുന്നതിനേക്കാള്‍ വ്യക്തികളെ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കുക എന്ന തന്ത്രമാണ് ഇത്തവണ ബിജെപിയും സിപിഎമ്മും പയറ്റിയത്. ഇഷ്ടമില്ലാത്തവര്‍ നിയമസഭയില്‍ എത്തരുത് എന്ന വാശിയും വോട്ട്മറിക്കലില് പരക്കെ പ്രകടമായി.അതിനിരയായവരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്,സിപിഎം നേതാവ് എം.സ്വരാജ് , മുന്‍ മന്ത്രിമാര്‍ എന്നിവരും ഉള്‍പ്പെടും.
അയ്യായിരത്തിലധികം വോട്ട് മഞ്ചേശ്വരത്ത് അധികം നേടിയിട്ടും 700 വോട്ടിന് തോറ്റത് സിപിഎം വോട്ട്മറി മൂലമാണെന്ന് ബിജെപി ആരോപിക്കുന്നു. കഴിഞ്ഞ തവണ 46,565 വോട്ടുണ്ടായിരുന്ന ഇടതുമുന്നണി ഇത്തവണ 40, 539 വോട്ടുകളാണ് നേടിയത്.
സുരേന്ദ്രന് വിജയിക്കാതിരിക്കാന്‍ രണ്ടായിരത്തോളം വോട്ടുകള്‍ സിപിഎം മറിച്ചുവെന്നാണ് ആരോപണം. ഇതേ സാഹചര്യമാണ് പാലക്കാട് ഉണ്ടായത്. 2016-ല്‍ 38,765 വോട്ടുണ്ടായിരുന്ന ഇവിടെ സിപിഎമ്മിന് ഇത്തവണ ലഭിച്ചത് 36,433 വോട്ട് മാത്രം. ഇവിടെയും 2,500 ഓളം വോട്ട് സിപിഎമ്മിന് കുറഞ്ഞു.
അത് ഇ. ശ്രീധരന് തോല്ക്കാന് കാരണമായതായി ബിജെപി വിലയിരുത്തുന്നു. രണ്ടുമണ്ഡലങ്ങളിലും ഒരേ പാറ്റേണാണ് സിപിഎം പിന്തുടര്ന്നതെന്നാണ് ആരോപണം.രണ്ടു മണ്ഡലങ്ങളിലും പ്രതീക്ഷിച്ചതിലും അധികം വോട്ട് ബിജെപിക്ക് വര്‍ധിച്ചിട്ടും വിജയിക്കാനായില്ല.
അതേസമയം ഇതിനെല്ലാമുള്ള തിരിച്ചടിയായി തൃപ്പൂണിത്തുറയില്‍ ആറായിരത്തോളം വോട്ട് ഒറ്റയടിക്കു മറിച്ച് ബിജെപി എം.സ്വരാജിനെ കെട്ടുകെട്ടിച്ചു. സ്വരാജിനോടുള്ള വ്യക്തിവിരോധം തന്നെയായിരുന്നു ഇതിനു കാരണം. നേരത്തെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.ബാബു ബിജെപിയുമായി ഡീല്‍ നടത്തിയെന്ന് സിപിഎം ആരോപിക്കുന്നു.
ബിജെപിയുടെ വിജയസാധ്യത പല മണ്ഡലങ്ങളിലും കൃത്യമായി അളന്ന സിപിഎം ഒരു സീറ്റിലും ബിജെപി ജയിക്കില്ലെന്നു ഉറപ്പാക്കി. ബിജെപിയാകട്ടെ വ്യക്തിപരമായി രാഷ്്ട്രീയ എതിരാളികളെ അളക്കുകയും അതിനനുസരിച്ച് വോട്ട് മറിക്കുകയും ചെയ്തു.
ജോസ് കെ. മാണി, കെ.ടി.ജലില്‍, മേഴ്സിക്കുട്ടി അമ്മ എന്നിവര്‍ക്ക് തിരിച്ചടി നല്‍കിയത് ഈ നീക്കമാണ്. കുണ്ടറയില്‍ 2016-ല്‍ ഇരുപതിനായിരത്തില്‍ പരം വോട്ടുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ ലഭിച്ചത് 6,100 വോട്ടുകള്‍ മാത്രമാണ്. കെ.ടി. ജലില്‍ ആവട്ടെ വോട്ട് മറിക്കലിനിടയിലും കഷ്ടിച്ച് കടന്നു കൂടി എന്നു മാത്രം