ഇവിടെ വി​ജ​യം പ്ര​വ​ചി​ക്കുന്നതെങ്ങനെ? താ​ര​പ്പി​റ​വി കാ​ത്ത് കോഴിക്കോട് നോ​ര്‍​ത്ത്

ബൈ​ജു ബാ​പ്പു​ട്ടി
കോഴിക്കോട്: എ​ഴു​പ​ത്തി​നാ​ല് വ​യ​സു​കാ​ര​നും ര​ണ്ടു​ത​വ​ണ കോ​ഴി​ക്കോ​ട് മേ​യ​റു​മാ​യി​രു​ന്ന സി​പി​എം സ്ഥാ​നാ​ർ​ഥി തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​നെ നേ​രി​ടാ​ൻ 28കാ​ര​നും കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ കെ.​എം.​അ​ഭി​ജി​ത്ത്.

ബി​ജെ​പി എ-​ക്ലാ​സ് മ​ണ്ഡ​ല​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ ക​ള​ത്തി​ലി​റ​ങ്ങാ​ൻ 50കാ​ര​നാ​യ സം​സ്ഥാ​ന ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി എം.​ടി.​ര​മേ​ശും! കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ വി​ജ​യം പ്ര​വ​ചി​ക്കാ​ൻ ഇ​നി​യെ​ങ്ങനെ ക​ഴി​യും?

ഇടതു രാവണൻകോട്ട ആര് വാഴും?

ഇ​ട​തി​ന്‍റെ രാ​വ​ണ​ൻ​കോ​ട്ട​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും പു​തി​യ സാ​ധ്യ​ത​ക​ളും ചെ​റു​പ്പ​ത്തി​ന്‍റെ സ്വീ​കാ​ര്യ​ത​യും ആ​വേ​ശ​വും ഇ​ട​തു​തേ​രോ​ട്ട​ത്തെ പി​ടി​ച്ചു​കെ​ട്ടു​ക​ത​ന്നെ​ചെയ്യു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ആ ​ക​ണ​ക്കു​കൂ​ട്ട​ൽ ശ​രി​യാ​യാ​ൽ 20 വ​ർ​ഷ​ത്തി​നി​പ്പു​റം കോ​ൺ​ഗ്ര​സി​നു ചു​വ​ടു​റ​പ്പി​ക്കാം. 1991ല്‍ ​എ.​ സു​ജ​ന​പാ​ല്‍ വി​ജ​യി​ച്ച​താ​ണ് മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ അ​വ​സാ​ന സാ​ന്നി​ധ്യം.

ക​ഴി​ഞ്ഞ​ത​വ​ണ 30,000ത്തി​ന​ടു​ത്ത് വോ​ട്ടു​ക​ൾ​നേ​ടി​യ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ക്കും പ്ര​തീ​ക്ഷ​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്സ​ര​ത്തെ ഗൗ​ര​വ​മാ​യി​ക​ണ്ട് മു​ന്നേ​റാ​നാ​ണ് ബി​ജെ​പി പ്ലാ​ൻ. ശ​ബ​രി​മ​ല വി​ഷ​യ​വും വി​ശ്വാ​സി​ക​ളു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​വും ഉ​യ​ർ​ത്തി വോ​ട്ട​ർ​മാ​രെ സ​മീ​പി​ക്കു​ക​യാ​ണി​വ​ർ.

വി​ശ്വാ​സി​യും ദേ​വ​സ്വം​ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​നും കൂ​ടി​യാ​യ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​നെ ഫീ​ൽ​ഡി​ലി​റ​ക്കി​യ​തി​നു​പി​ന്നി​ൽ എ​ൽ​ഡി​എ​ഫ് ല​ക്ഷ്യം വ​യ്ക്കു​ന്ന​തും ഇ​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു​ള്ള വി​ശ​ക​ല​ന​ത്തി​ൽ ബി​ജെ​പി വോ​ട്ട് സി​പി​എ​മ്മി​ലേ​ക്ക് പോ​യി, സി​പി​എം വോ​ട്ട് ബി​ജെ​പി​യി​ലേ​ക്ക് ഒ​ഴു​കി തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ ഇ​തോ​ടെ ഒ​ഴി​വാ​കു​മെ​ന്നാ​ണ് വോ​ട്ട​ർ​മാ​രു​ടെ ക​ണ​ക്കു​ക്കൂ​ട്ട​ൽ.

യുവത്വത്തിന്‍റെ ഊർജം വോട്ടാക്കാൻ കോൺഗ്രസ്
അ​നു​ഭ​വ സ​ന്പ​ന്ന​രാ​യ സീ​നി​യ​ർ​ നേ​താ​ക്ക​ൾ​ക്കെ​തി​രെ ചു​റു​ചു​റു​ക്കു​ള്ള ചെ​റു​പ്പ​ക്കാ​രെ മ​ത്സ​രി​പ്പി​ച്ച് മ​ണ്ഡ​ലം പി​ടി​ക്കു​ക​യെ​ന്ന ത​ന്ത്ര​മാ​ണ് കോ​ൺ​ഗ്ര​സ് പ​യ​റ്റു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് മേ​യ​റാ​യ ആ​ര്യ രാ​ജേ​ന്ദ്ര​നെ​പോ​ലെ കെ​എ​സ്‌​യു​വി​ലെ അ​ഭി​ജി​ത്ത് കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ലെ താ​ര​മാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ക​ട്ടാ​യം പ​റ​യു​ന്ന​ത്.

ഇടത്തോട്ടും വലത്തോട്ടും
1957 മു​ത​ല്‍ കോ​ഴി​ക്കോ​ട് ഒ​ന്ന് എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന മ​ണ്ഡ​ലം അ​തി​ര്‍​ത്തി മാ​റ്റ​ത്തോ​ടെ 2011 മു​ത​ലാ​ണ് കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​ത്. 1957 ല്‍ ​കോ​ണ്‍​ഗ്ര​സി​ന്‍റെ ഒ.​ടി.​ശാ​ര​ദാ​ കൃ​ഷ്ണ​നാ​യി​രു​ന്നു ആ​ദ്യ​മാ​യി മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് വി​ജ​യി​ച്ച​ത്.

1960ലും ​കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം നി​ല​നി​ര്‍​ത്തി. 1965ല്‍ ​സി​പി​എ​മ്മി​ന്‍റെ പി.​സി.​രാ​ഘ​വ​ന്‍ നാ​യ​ര്‍ വി​ജ​യി​ച്ച​തോ​ടെ മ​ണ്ഡ​ലം ഇ​ട​ത്തോ​ട്ട് നീ​ങ്ങി. 1967 ലും ​സി​പി​എം മ​ണ്ഡ​ലം നി​ല​നി​ര്‍​ത്തി​യെ​ങ്കി​ലും 1970ല്‍ ​വീ​ണ്ടും കോ​ണ്‍​ഗ്ര​സി​നൊ​പ്പം നി​ന്നു.

1977ല്‍ ​സി​പി​എം വീ​ണ്ടും തി​രി​ച്ചെ​ത്തി. 1980ലും 82​ലും 87ലും ​തു​ട​ര്‍​ച്ച​യാ​യി സി​പി​എം മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യി​ച്ചു. എ​ന്നാ​ല്‍ 1991ല്‍ ​എ.​ സു​ജ​ന​പാ​ല്‍ മ​ത്സ​രി​ച്ച​തോ​ടെ മ​ണ്ഡ​ലം വീ​ണ്ടും കോ​ണ്‍​ഗ്ര​സി​നൊ​പ്പ​മാ​യി.2006 മു​ത​ല്‍ എ.​പ്ര​ദീ​പ്കു​മാ​റാ​യി​രു​ന്നു സി​പി​എം സ്ഥാ​നാ​ര്‍​ഥി. പി​ന്നീ​ട് 2011 ലേ​യും 2016ലേ​യും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ദീ​പ് മ​ണ്ഡ​ല​ത്തെ ഒ​പ്പം നി​ര്‍​ത്തി.

2016 -ൽ 64,192 ​വോ​ട്ട്നേ​ടി​യാ​ണ് പ്ര​ദീ​പ്കു​മാ​ര്‍ വി​ജ​യി​ച്ച​ത്. യു​ഡി​എ​ഫി​ലെ പി.​എം. സു​രേ​ഷ്ബാ​ബു​വി​ന് 36,319 വോ​ട്ടാ​യി​രു​ന്നു നേ​ടാ​നാ​യ​ത്. ബി​ജെ​പി​യു​ടെ കെ.​പി.​ശ്രീ​ശ​ന് 29,860 വോ​ട്ടും ല​ഭി​ച്ചി​രു​ന്നു.അ​തേ​സ​മ​യം ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നാ​ണ് മു​ന്‍​തൂ​ക്കം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് യു​ഡി​എ​ഫി​ന് 54,246 വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ൾ എ​ല്‍​ഡി​എ​ഫി​ന് 49,688 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

എ​ന്‍​ഡി​എ​യ്ക്കാ​ക​ട്ടെ 28,665 വോ​ട്ടും. ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട് നി​ല ക​ണ​ക്കി​ലെ​ടു​ത്താ​ൽ‍ മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. മ​ണ്ഡ​ല​ത്തി​ലെ 28 വാ​ര്‍​ഡു​ക​ളി​ല്‍ 18 ഉം ​എ​ല്‍​ഡി​എ​ഫാ​ണ് വി​ജ​യി​ച്ച​ത്. അ​ഞ്ച് വാ​ര്‍​ഡു​ക​ളി​ല്‍ യു​ഡി​എ​ഫും അ​ഞ്ചു വാ​ര്‍​ഡു​ക​ളി​ല്‍ ബി​ജെ​പി​യു​മാ​ണ് വി​ജ​യി​ച്ച​ത്.

Related posts

Leave a Comment