ജനറലും സ്ത്രീ സംവരണവും; ഭാര്യയും ഭർത്താവും മാറിമാറി മത്‌സരിക്കേണ്ടെന്ന് കെപിസിസി


പ​ത്ത​നം​തി​ട്ട: വാ​ര്‍​ഡു​ക​ള്‍ സം​വ​ര​ണ​മാ​കു​മ്പോ​ള്‍ ഭാ​ര്യ​യും ജ​ന​റ​ലാ​കു​മ്പോ​ള്‍ ഭ​ര്‍​ത്താ​വു​ം തു​ട​ര്‍​ച്ച​യാ​യി മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​തി​നെ​തി​രെ കെ​പി​സി​സി സ​ര്‍​ക്കു​ല​ര്‍. ഒ​രേ വാ​ര്‍​ഡി​ല്‍ തു​ട​ര്‍​ച്ച​യാ​യു​ള്ള ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

അ​മ്പ​തു​ശ​ത​മാ​നം വ​നി​താ​സം​വ​ര​ണം നി​ല​നി​ല്‍​ക്കു​മ്പോ​ള്‍ ജ​ന​റ​ല്‍ സീ​റ്റു​ക​ളി​ല്‍ വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത്് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കാ​നും സ​ര്‍​ക്കു​ല​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.

അ​സാ​ന്മാ​ര്‍​ഗി​കം, മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, രാ​ഷ്ട്രീ​യേ​ത​ര ക്രി​മി​ന​ല്‍ കു​റ്റ​ങ്ങ​ളി​ല്‍ പ്ര​തി​യാ​യ​വ​രെ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ക്ക​രു​തെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ കാ​ല​യ​ള​വി​ല്‍ പാ​ര്‍​ട്ടി നി​ര്‍​ദേ​ശം

ലം​ഘി​ച്ച​വ​ര്‍​ക്കും വി​പ്പ് ലം​ഘി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വോ​ട്ടു ചെ​യ്തു ന​ട​പ​ടി​ക്കു വി​ധേ​യ​രാ​യ​വ​ര്‍​ക്കും 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റി​ബ​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ മ​ത്സ​രി​പ്പി​ച്ച് പാ​ര്‍​ട്ടി ന​ട​പ​ടി​ക്കു വി​ധേ​യ​രാ​യ​വ​ര്‍​ക്കും സീ​റ്റ് ന​ല്‍​ക​രു​തെ​ന്നും സ​ര്‍​ക്കു​ല​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ന് അ​താ​ത് വാ​ര്‍​ഡ്, മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി​ക​ള്‍​ക്ക് അ​ധി​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ട്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ര​മാ​വ​ധി അ​തേ വാ​ര്‍​ഡി​ല്‍ ഉ​ള്ള​വ​രാ​ക​ണം.

വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​ത്വ​മു​ള്ള​വ​രും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​കു​ക​യും വേ​ണ​മെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്. ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം അ​താ​ത് ജി​ല്ലാ​ത​ല സ​ബ്ക​മ്മി​റ്റി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​മ്മി​റ്റി​ക​ള്‍​ക്ക് സ​മ​ര്‍​പ്പി​ക്കാം.

Related posts

Leave a Comment