തിരുവനന്തപുരം: ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിച്ച് നടന് കുഞ്ചാക്കോ ബോബൻ. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വീഡിയോയിലൂടെയാണ് കുഞ്ചാക്കോ ബോബൻ എല്ലാ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അഭ്യർഥിച്ചത്.
“വോട്ടവകാശം ലഭിച്ച കാലം മുതല്‍ പരമാവധി എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഈ ലോക്സഭ തെരഞ്ഞെടുപ്പിലും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഞാന്‍ പങ്കാളിയാവുന്നുണ്ട്.
അതുപോലെ നിങ്ങളും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തി ഈ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാകുവാന്‍ അഭ്യർഥിക്കുന്നു’ – വീഡിയോയില്‍ കുഞ്ചാക്കോ ബോബന് പറയുന്നു.
ഏഴുഘട്ടമായാണ് രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക.