കുന്നംകുളം: നഗരസഭ വിവിധ വാർഡുകളിൽ മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 37 വാർഡുകളിൽ നാലു വാർഡുകൾ സിപിഎം ഘടകകക്ഷികൾ വിട്ടു നൽകിയിട്ടുണ്ട്.
വാർഡുകളായ 23 – ആർത്താറ്റ് ഈസ്റ്റ് -സിപിഐ, 15, 19 – എൻസിപി, 20 – ശാന്തിനഗർ കേരള കോണ്‍ഗ്രസ് സ്വതന്ത്രൻ.ഇന്ന് ഒൗദ്യോഗികമായി പ്രഖ്യാപിച്ച എൽഡിഎഫ് സ്ഥാനാർഥി ലിസ്റ്റ്: വാർഡ് – സ്ഥാനാർഥി ക്രമത്തിൽ
1 -മുതുവമ്മൽ എ.എസ്. സുജീഷ്, 2 -കീഴൂർ സൗത്ത് കസ്തൂരി സത്യൻ, 3 -കീഴൂർ നോർത്ത് സൗമ്യ അനിൽ, 4 -കീഴൂർ സെന്റർ സജിനി പ്രേമൻ, 5 – വൈശ്ശേരി പി.എം. സുരേഷ്, 6 -നടുപന്തി ദിവ്യ സഞ്ജയൻ, 7 -കക്കാട് രാഖി പ്രഭാകരൻ, 8 -മുനിമട വി.ബി. ബിന്ദു,
9 -അയ്യംപറന്പ് സിൻസി ജോർജ്, 10 -അയ്യപ്പത്ത് അഡ്വ. ബീന അശോക്, 11 -ചെറുകുന്ന് സുധീപ് അച്യുതൻ, 12- ഉരുളികുന്ന് ഇ.സി. രമേശൻ,13 – ചൊവ്വന്നൂർ പ്രവീണ ഭവേഷ്, 14 -മലങ്കര കെ.കെ. ദേവദാസ്,15 -ഇന്ദിരാനഗർ ജിജോ മാളിയേക്കൽ,16 -കാണിപ്പയ്യൂർ പ്രമിത വിനായകൻ,
17 -ആനായ്ക്കൽ എം.വി. വിനോദ്, 18 -കാണിയാന്പൽ വി.കെ. സുനിൽകുമാർ, 19 -നെഹ്റു നഗർ ഇ.എ. ദിനമണി, 20 -ശാന്തിനഗർ സി.വി. പോൾ, 21 -തെക്കേപ്പുറം ശശികല അനിരുദ്ധൻ, 22 -കുറുക്കൽ പാറ എ.എസ്.സനൽ, 23 -ആർത്താറ്റ് സ്റ്റാൻലി ജോണ്‍, 24 -ചീരംകുളം സീതാ രവീന്ദ്രൻ,
25-പോർക്കളെങ്ങാട് ടി.ബി.ബിനീഷ്, 26 -ഇഞ്ചികുന്ന് പി.കെ.ഷബീർ, 27 -ചെമ്മണ്ണൂർ നോർത്ത് പി.വി. സജീവൻ, 28 -ചെമ്മണ്ണൂർ സൗത്ത് ഷീജ ഭരതൻ, 29 -ആർത്താറ്റ് സൗത്ത് പ്രിയ സജീഷ്, 30 -തെക്കൻ ചിറ്റഞ്ഞൂർ എം.എം. മാളവിക,
31 അഞ്ഞൂർകുന്ന് പുഷ്പ മുരളി, 32 -അഞ്ഞൂർ ജിനി മണികണ്ഠൻ, 33 -കാവിലക്കാട് അഭിജിത്ത് അശോകൻ, 34 -ചിറ്റഞ്ഞൂർ വിദ്യ രഞ്ജിത്ത്, 35 -ആലത്തൂർ ശ്രീലക്ഷ്മി വാസുദേവൻ, 36 -അഞ്ഞൂർപാലം റെജി ബിജു,37 -വടുതല ഷക്കീന മിൽസ എന്നിവരാണ് സ്ഥാനാർഥികൾ
യുഡിഎഫിനെ വിവിധ വാർഡുകളിൽ സ്ഥാനാർഥിപ്പട്ടിക തയാറായെങ്കിലും ടൗണ്‍ വാർഡുകളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ ടൗണിലെ 15,19, 20 വാർഡുകളിൽ സ്ഥാനാർഥിത്വം സംബന്ധിച്ച തർക്കം തുടരുകയാണ്. അന്തിമതീരുമാനം ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ചർച്ചകൾക്കുശേഷം മാത്രമാണ് ഉണ്ടാവുക.