ആലത്തൂർ: മന്ത്രി കെ. രാധാകൃഷ്ണനെ അവസാനിപ്പിക്കാനാണ് പിണറായി വിജയൻ ആലത്തൂരിൽ സ്ഥാനാർഥി ആക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. അദ്ദേഹം അബദ്ധത്തില്‍ മന്ത്രിയായ ആയ ആളാണ്.
അങ്ങനെ മന്ത്രിയായ ആള് നിയമസഭയില്‍ തന്നെ തുടരട്ടെയെന്നും പാര്‍ലമെന്റില്‍ എത്തേണ്ടത് രമ്യാ ഹരിദാസ് ആണെന്നും വി. ഡി. സതീശന് പറഞ്ഞു. ആലത്തൂർ ലോകസഭാ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തന കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
തുടര്‍ഭരണം കിട്ടുന്നതിന് മുന്‍പ് പിണറായി വിജയന് കുറേ ആളുകളെ വെട്ടി. സീറ്റ് നൽകിയില്ല. ജയിച്ചു വന്ന കുറേ പേരെ മന്ത്രിയാക്കി. അങ്ങനെ അബദ്ധത്തില്‍ മന്ത്രിയായ ആളാണ് രാധാകൃഷ്ണന്. അതുകൂടി അവസാനിപ്പിച്ച് അദ്ദേഹത്തെ ഇവിടുന്ന് പറഞ്ഞ് വിടാന്‍ വേണ്ടിയാണ് ഇപ്പോൾ മത്സരിപ്പിക്കുന്നത്. രാധാകൃഷ്ണന് മന്ത്രിയായി ഇവിടെ തുടരട്ടെ, പെങ്ങളൂട്ടി ജയിച്ച് പാര്‍ലമെന്റിലേക്ക് എത്തട്ടെയെന്നും സതീശന് പറഞ്ഞു.
രാധാകൃഷ്ണൻ മന്ത്രിയായി തുടരാനും രമ്യ പാർലമെന്റിൽ പോകാനുമുള്ള തീരുമാനം ആലത്തൂരിലെ ജനങ്ങൾ എടുക്കുമെന്ന വിശ്വാസമാണുള്ളത്. അത് പിണറായി വിജയന്റെ മുഖത്തേൽക്കുന്ന ആഘാതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റിൽ പോകുന്ന രമ്യ മോദി സർക്കാരിനെ അധികാരത്തിൽ നിന്നിറക്കാൻ കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും വേണ്ടി കൈ ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.