കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്/വി.വി.പാറ്റ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്‍ഡ്യാ ലിമിറ്റഡ് എൻജിനീയര്‍ റാം കൈലാസ് യാദവിന്റെ നേതൃത്വത്തിലുള്ള 13 പേരടങ്ങുന്ന സാങ്കേതിക വിദഗ്ധരാണ് മെഷീനുകളുടെ പ്രവര്‍ത്തനം പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തിയത്.
തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ആര്. ഗോപാലകൃഷ്ണന്റെ നേതൃത്തിലുള്ള റവന്യൂ ഉദേ്യാഗസ്ഥ സംഘം മേല്‍നോട്ടം വഹിച്ചു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടുകളുടെ പ്രതിനിധികളും പങ്കെടുത്തു. പരിശോധന പൂര്‍ത്തിയായ മെഷീനുകള്‍ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ സ്റ്റേറ്റ് വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ കരിക്കോട് ഡിപ്പോയില്‍ സൂക്ഷിക്കും.