ഏറ്റുമാനൂർ: വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. അതിരന്പുഴയിൽ കൊട്ടിക്കലാശം അവസാനിച്ചത് കയ്യാങ്കളിയിൽ. സ്ഥാനാർഥിക്കും മാധ്യമപ്രവർത്തകനും പരിക്ക്.
ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. പരസ്യ പ്രരചരണത്തിന്റെ അവസാനത്തോടെ കൊട്ടികലാശത്തിനിടയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു.
യുഡിഎഫ് സ്ഥാനാർഥി പ്രഫ. റോസമ്മ സോണി, ദീപിക ഫോട്ടോഗ്രാഫൻ ടോജോ പി. ആന്റണി എന്നിവർക്കാണു പരിക്കേറ്റേത്. ഇരുവരും ചികിത്സ തേടി.
അതിരന്പുഴ പള്ളി ജംഗ്ഷനിൽനിന്നും മാർക്കറ്റ് ജംഗ്ഷനിലെത്തിയ എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം അതിരന്പുഴയിലെത്തുകയും നേതാക്കൾ പ്രസംഗിക്കുകയായിരുന്നു.
ഇതിനിടയിൽ ചന്തക്കുളം ഭാഗത്തുനിന്നും റോസമ്മ സോണിയുടെ പ്രകടനവും അതിരന്പുഴയിലെത്തി. റോസമ്മ സോണിയുടെ കൂടെ ഉണ്ടായിരുന്ന മേളക്കാർ ചെണ്ട കൊട്ടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണു വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്.
മൂക്കിന് അടിയേറ്റു
സംഘർഷത്തിനിടയിൽപെട്ടുപോയ റോസമ്മ സോണിയുടെ മൂക്കിനാണ് അടിയേറ്റത്. മൂക്കിൽനിന്നും ചോരവാർന്നു വാർന്ന് അവശതയിലായ റോസമ്മ സോണിയെ കൂടെ ഉണ്ടായിരുന്ന ഭർത്താവ് സോണിയും മറ്റുപ്രവർത്തകരും ചേർന്ന് ആശുപത്രിയിലിലെത്തിച്ചു.
മുക്കിന്റെ പാലത്തിനു പരിക്കേറ്റ റോസമ്മ സോണിയെ മോൻസ് ജോസഫ് എംഎൽഎ അടക്കമുള്ള നേതാക്കൾ സന്ദർശിച്ചു. സംഘർത്തിന്റെ ഫോട്ടോ എടുക്കുന്നതിനിടെയാണ് ഫോട്ടോഗ്രാഫർ ടോജോയ്ക്ക് എൽഡിഎഫ് പ്രവർത്തകരെുട മർദ്ദനം ഏറ്റത്.
സംഭവങ്ങൾ കാമറയിൽ പകർത്തുന്നത് കണ്ടതോടെ ഒരുപറ്റം പ്രവർത്തകർ പ്രകോപിതരായി ടോജോയെ അക്രമിക്കാനും മൊബൈൽ ഫോണും പിടിച്ചു വാങ്ങാൻ ശ്രമിക്കുകയും ചെയ്തത്.
സംഭവം വാർത്തയായതോടെ ഇരുവിഭാഗവും പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. എൽഡിഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് സമാപന യോഗം അലങ്കോലപെടുത്തുവാൻ യുഡിഎഫ് സ്ഥാനാർഥിയുടെ ഭർത്താവിന്റെ ആളുകൾ ശ്രമിച്ചതായി എൽഡിഎഫും ജില്ലാ പഞ്ചായത്തിൽ പരാജയം ഉറപ്പായതിനെതുടർന്ന്
അതിരന്പുഴയിൽ എൽഡിഎഫ് ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിയെ ബോധപൂർവം അക്രമിക്കുകയായിരുന്നുവെന്ന് യുഡിഎഫ് നേതൃത്വവും ആരോപിക്കുന്നുണ്ട്. ഇന്നലെ നടന്ന അനിഷ്ട സംഭവത്തിൽ പ്രതിഷേധിച്ച ് തിരന്പുഴയിൽ ഇന്നു കരിദിനവും പ്രതിഷേധവും സംഘടിപ്പിച്ചിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. ചികിത്സയിൽ
കെയുഡബ്ല്യുജെ ദീപിക സെൽ പ്രതിഷേധിച്ചു
കോട്ടയം: അതിരന്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ എൽഡിഎഫ് പ്രവർത്തകർ ദീപികാ ഫോട്ടോഗ്രാഫർ ടോജോ പി. ആന്റണിയെ മർദ്ദിച്ച സംഭവത്തിൽ കെയുഡബ്ല്യൂജെ ദീപിക സെൽ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെയുഡബ്ല്യൂജെ ആവശ്യപ്പെട്ടു.