പത്തനാപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോൾ വ്യത്യസ്ത പ്രചരണ തന്ത്രങ്ങളുമായി സ്ഥാനാർഥികൾ രംഗത്ത്. ഇതോടെ തെരഞ്ഞെടുപ്പിൽ കണക്കിൽ ഉൾപ്പടുത്തേണ്ട മാനദണ്ഡങ്ങൾ തിരെഞ്ഞെടുപ്പ് കമ്മീഷൻ പരിഷ്കരിച്ചു.
മുൻ വർഷങ്ങൾ മൈക്ക് ഉപയോഗിച്ചുള്ള പരസ്യപ്രചരണവും ചുമരെഴുത്തും പോസ്റ്ററുകളും മറ്റ് ആർഭാടങ്ങളുമൊക്കെയാണ് തെരെഞ്ഞെടുപ്പ് ചിലവിൽ വരുന്നതെങ്കിൽ ഇത്തവണ അതിലും പുതുമകൾ ഉണ്ട്.
ഇത്തവണ കൊറോണക്കാലത്തെ തെരെഞ്ഞെടുപ്പെന്ന പ്രത്യേകത ഉള്ളതിനാൽ മാസ്ക് അടക്കമുള്ള കാര്യങ്ങൾ പ്രചരണ രംഗത്ത് എത്തും. സ്ഥാനാർഥി പ്രഖ്യാപനം അന്തിമഘട്ടത്തിൽ എത്തും മുൻപ് തന്നെ ഇത്തരം പ്രചരണ തന്ത്രവുമായി സ്ഥാനാർഥികളും ഒരുങ്ങിക്കഴിഞ്ഞു.
പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കേമുറി വാർഡിലെ സ്ഥാനാർഥിയുടെ പ്രചരണ മാസ്കുമായാണ് സുഹൃത്തുക്കൾ ആദ്യം കളം പിടിച്ചത്.
എന്നാൽ ഈ മാസ്ക് പ്രചരണവും തെരെഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തുമെന്ന് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. പ്രചരണ രംഗത്ത് ഇത്തരം മാസ്കുകൾ ഉപയോഗിക്കാമെങ്കിലും പോളിംഗ് ബൂത്തിനുള്ളിൽ മാസ്ക് ഉപയോഗം അനുവദിക്കില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.