കാഞ്ഞാണി: ലോകസഭ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണലൂരിലെ കാഞ്ഞാണിയിൽ യുഡിഎഫിന്റെ ചുമരെഴുത്ത് തുടങ്ങി. സീറ്റിൽ കോണ്‍ഗ്രസ് സ്ഥാനാർഥി പതിവായി മത്സരിക്കുന്നതിനാൽ കൈപ്പത്തി ചിഹ്നം വരച്ച് സ്ഥാനാർഥിയുടെ പേര് മാത്രം എഴുതാതെയാണ് ചുമരെഴുത്ത് തുടങ്ങിയിട്ടുള്ളത്.
പുത്തൻകുളം ആനക്കാട് റോഡിലെ ഒരു വീട്ടുമതിലിലാണിത്. കോണ്‍ഗ്രസിനെ വിളിക്കൂ, രാജ്യത്തെ രക്ഷിക്കൂ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കൂ എന്നെല്ലാം ചുമരിൽ എഴുതിയിട്ടുണ്ട്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ ആ പേര് മാത്രം എഴുതിച്ചേർക്കാവുന്ന രീതിയിലാണ് ചുമരെഴുത്ത് പുരോഗമിക്കുന്നത്.