മൂവാറ്റുപുഴ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാൻ മുന്നണികളുടെ നേതാക്കൾ മൂവാറ്റുപുഴയിലേക്കെത്തുന്നു. നേതാക്കളുടെ സാനിധ്യത്തിൽ സ്ഥാനാർഥികളുടെ പ്രചരണം കൊഴുത്തു.
യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴലനാടനു വേണ്ടി കഴിഞ്ഞ ദിവസങ്ങളിലായി രാഹുൽ ഗാന്ധിയും,ശശി തരൂരും മണ്ഡലത്തിൽ എത്തിയിരുന്നു. വൻ സ്വീകാര്യതയായിരുന്നു പ്രവർത്തകർ നൽകിയത്.
എൽഡിഎഫ് സ്ഥാനാർഥി എൽദോ എബ്രഹാമിനായി എസ്. രാമചന്ദ്രൻ പിള്ളയും, 30ന് കനയ്യകുമാറും മണ്ഡലത്തിൽ എത്തുന്നുണ്ട്.
ജനപങ്കാളിത്തം ഉറപ്പാക്കിയുള്ള റോഡ് ഷോ ഉൾപ്പെടെയാണ് നേതാവിനെ എതിരേരൽക്കാൻ മുന്നണി സജ്ജമാക്കോയിരിക്കുന്നത്.
ബിജെപി സ്ഥാനാർഥി ജിജി ജോസഫിന്റെ പ്രചാരണത്തിനായി വരും ദിവസങ്ങളിൽ തന്നെ സംസ്ഥാന നേതാക്കളെത്തുമെന്നാണ് അറിയുന്നത്.
ട്വന്റി-20 സ്ഥാനാർഥി സി.എൻ. പ്രകാശിനായി ട്വന്റി-20യുടെ ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് ഇന്നലെ മഞ്ഞള്ളൂർ പഞ്ചായത്തിൽ എത്തിയിരുന്നു.
മൂവാറ്റുപുഴ മണ്ഡലത്തിൽ കന്നി അംഗത്തിനിറങ്ങുന്ന ട്വന്റി-20 നല്ല മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയപ്പോൾ പ്രചാരണ വേഗതയും പ്രവർത്തകരുടെ ആവേശവും കൂടിയിട്ടുണ്ട്.