തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഫുട്ബോൾ താരം ഐ.എം. വിജയനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മറിച്ചുള്ള വാദങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും കോണ്ഗ്രസ് നേതാക്കൾ പലവട്ടം ചർച്ചകൾ നടത്തിയെന്നും വിജയൻ പറഞ്ഞിരുന്നു. രാഷ്ട്രീയക്കാരനാകാൻ താൽപര്യമില്ല. എല്ലാ രാഷ്ട്രീയ നേതാക്കളുമായും തനിക്ക് നല്ല ബന്ധമാണെന്നും വിജയൻ പറഞ്ഞിരുന്നു. വിജയൻ ആലത്തൂരിൽ മത്സരിക്കുമെന്നായിരുന്നു സൂചനകൾ.