കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി യുഡിഎഫിനു കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റാണെന്നു കെ. മുരളീധരൻ എംപി. സിറ്റിംഗ് എംഎൽഎമാർക്കു തെരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്നും നാലു തവണയിൽ കൂടുതൽ മത്സരിച്ചു വിജയിച്ചവർക്കു സീറ്റ് നൽകുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിനു കുടുതൽ സീറ്റ് നൽകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. മുന്നണി വിട്ട കേരള കോണ്ഗ്രസ് എം അടക്കമുള്ള കക്ഷികളുടെ സീറ്റ് വീതംവയ്ക്കുന്പോൾ ലീഗ് അടക്കമുള്ള കക്ഷികൾക്ക് സീറ്റ് നൽകണമെന്നാണു മുരളിയുടെ ആവശ്യം.
മുന്നണിക്കു പുറത്തുള്ളവരുമായി നിയമസഭ തെരഞ്ഞെടുപ്പിൽ ധാരണയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.