കൊച്ചി: കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്ഥാനാർഥിയായിരുന്ന മുതിർന്ന നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ എൻ. വേണുഗോപാൽ പരാജയപ്പെട്ടു.
ബിജെപി സ്ഥാനാർഥിയോട് ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. കൊച്ചി നോർത്ത് ഐലൻഡിലാണ് വേണുഗോപാൽ മത്സരിച്ചത്.
വേണുഗോപാലിന്റെ പരാജയം വലിയ തിരിച്ചടിയായാണ് യുഡിഎഫ് കണക്കാക്കുന്നത്.