കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം. ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്ന് ഹൈക്കോടതിയാണ് ആവശ്യപ്പെട്ടത്.
അതേസമയം, രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുൻപ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ ഉറപ്പുനൽകി. തെരഞ്ഞെടുപ്പ് മാറ്റിയതിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും.
കേരളത്തിൽനിന്നു കാലാവധി പൂർത്തിയാക്കുന്ന രാജ്യസഭയിലെ മൂന്ന് ഒഴിവുകളിലേക്ക് ഏപ്രിൽ 12ന് പ്രഖ്യാപിച്ചിരുന്ന തെരഞ്ഞെടുപ്പാണ് കമ്മീഷൻ നേരത്തേ മരവിപ്പിച്ചിരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനു വിജ്ഞാപനം പുറത്തിറക്കിയ ശേഷം അതേ നിയമസഭയിൽനിന്നു രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തുന്നത് ഉചിതവും ചട്ടപ്രകാരവും ആകില്ലെന്ന നിയമോപദേശത്തെ തുടർന്നാണു തുടങ്ങിവച്ച നടപടികൾ മരവിപ്പിച്ചത്.
ഇനി മേയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷമേ രാജ്യസഭയിലെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ പുനരാരംഭിക്കുകയുള്ളൂ