തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഇന്നലെ വൈകുന്നേരം ആറു വരെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുള്ള നാമനിർദേശ പത്രികകളുടെ എണ്ണം 1,52,292.
ഗ്രാമപഞ്ചായത്ത്- 1,14,515, ബ്ലോക്ക് പഞ്ചായത്ത്- 12,322 , ജില്ലാ പഞ്ചായത്ത്- 1,865 എന്നിങ്ങനെയാണ് പത്രികകൾ ലഭിച്ചത്. മുനിസിപ്പാലിറ്റികളിലേക്ക് 19,747 പത്രികകൾ ലഭിച്ചു.
ആറ് കോർപറേഷനുകളിലേക്ക് മൊത്തം 3,843 നാമനിർദേശങ്ങളും കിട്ടി. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23.