
തിടനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിക്കു പത്രിക നൽകാൻ സാധിച്ചില്ല
തിടനാട്: തിടനാട് ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ എൽഡിഎഫിലെ സിപിഎം സ്ഥാനാർഥി ജെയ്പി പുരയിടത്തിനു നാമനിർദേശപത്രിക സമർപ്പിക്കാൻ സാധിച്ചില്ല.
തുക കെട്ടിവച്ച് മറ്റുള്ളവരുമായി സംസാരിച്ചു മാറിനിന്നതുമൂലം പത്രികാസമർപ്പണത്തിന്റെ സമയം കടന്നുപോയി. പിന്നീട് ഉദ്യോഗസ്ഥർ പത്രിക സ്വീകരിക്കാൻ തയാറായില്ല.
യുഡിഎഫിലെ സുരേഷ് കാലായിൽ, ജനപക്ഷം പാർട്ടിയിലെ വി.ഡി. സെബാസ്റ്റ്യൻ ചെന്നയ്ക്കാട്ടുകുന്നേൽ, എൽഡിഎഫിലെ ഡമ്മി സ്ഥാനാർഥി ബാലകൃഷ്ണൻ എന്നിവരും ബിജെപി സ്ഥാനാർഥിയും മത്സരരംഗത്തുണ്ട്.