ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​ത്ത്; നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന​തീ​യ​തി മാർച്ച് 26

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന്‍റെ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി. 91 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും മൂ​ന്നു നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മാ​ണ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശ്, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, സി​ക്കിം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വി​ജ്ഞാ​പ​ന​വും ഇ​റ​ങ്ങി. നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന​തീ​യ​തി മാ​ർ​ച്ച് ഇ​രു​പ​ത്തി​യാ​റാ​ണ്. പി​ൻ​വ​ലി​ക്കാ​നു​ള​ള തീ​യ​തി ഇ​രു​പ​ത്തി​യെ​ട്ടും. മേ​യ് 23-നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

20 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 91 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലാ​ണ് അ​ടു​ത്ത മാ​സം 11-ന് ​ആ​ദ്യ ഘ​ട്ട​ത്തി​ൽ പോ​ളിം​ഗ് ന​ട​ക്കു​ക. കേ​ര​ള​ത്തി​ൽ ഏ​പ്രി​ൽ 23-നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

Related posts