ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ആ​റി​ട​ത്ത് വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്കു​ന്നു


കൊ​ച്ചി: ജി​ല്ല​യി​ൽ ആ​റ് ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്നു.കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ എ​റ​ണാ​കു​ളം സൗ​ത്ത്, തൃ​പ്പൂ​ണി​ത്ത​റ ന​ഗ​ര​സ​ഭ​യി​ലെ പി​ഷാ​രി കോ​വി​ല്‍, ഇ​ള​മ​ന​ത്തോ​പ്പ്, കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വെ​മ്പി​ള്ളി, വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ മൈ​ലൂ​ര്‍, നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​ത്താ​ണി ടൗ​ണ്‍ എ​ന്നീ വാ​ര്‍​ഡു​ക​ളി​ലാ​ണ് വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്താ​കെ 42 ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക ഈ ​മാ​സം 16ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ക​ര​ട് പ​ട്ടി​ക സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും മാ​ര്‍​ച്ച് മൂ​ന്നി​ന് വൈ​കി​ട്ട് അ​ഞ്ച് വ​രെ സ്വീ​ക​രി​ക്കും.

അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക മാ​ർ​ച്ച് 16ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​ന് 2022 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു മു​മ്പോ 18 വ​യ​സ് തി​ക​ഞ്ഞി​രി​ക്ക​ണം.

പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ www. sec.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം.
ക​ര​ട് പ​ട്ടി​ക​യി​ലെ ഉ​ള്‍​ക്കു​റി​പ്പു​ക​ളി​ല്‍ തി​രു​ത്ത​ലു​ക​ളോ സ്ഥാ​ന​മാ​റ്റ​മോ വ​രു​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളും ഓ​ണ്‍​ലൈ​നാ​യാ​ണ് ന​ല്‍​കേ​ണ്ട​ത്.

പേ​ര് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ആ​ക്ഷേ​പ​ങ്ങ​ള്‍ നി​ശ്ചി​ത ഫോ​മി​ല്‍ അ​താ​ത് ഇ​ല​ക്ട​റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​ക്ക് നേ​രി​ട്ടോ ത​പാ​ലി​ലൂ​ടെ​യോ ന​ല്‍​ക​ണം.

ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലും വി​ല്ലേ​ജ് ഓ​ഫീ​സി​ലും താ​ലൂ​ക്ക് ഓ​ഫീ​സി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലും അ​വ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​ണ്.

Related posts

Leave a Comment