ചി​ര​ഞ്ജീ​വി​യു​ടെ പാ​ത​യി​ൽ പ​വ​ൻ ക​ല്ല്യാ​ണ്‍; ര​ണ്ടു മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കും

ഹൈ​ദ​രാ​ബാ​ദ്: ജ​ന​സേ​നാ അ​ധ്യ​ക്ഷ​ൻ പ​വ​ൻ ക​ല്ല്യാ​ണ്‍ ആ​ന്ധ്രാ പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കും. ഭീ​മാ​വ​രം, ഗാ​ജു​വാ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ക​ല്ല്യാ​ണ്‍ ജ​ന​വി​ധി തേ​ടു​ന്ന​ത്.

പ​വ​ൻ ക​ല്ല്യാ​ണി​ന്‍റെ സ​ഹോ​ദ​ര​നും പ്ര​ജാ​രാ​ജ്യം പാ​ർ​ട്ടി സ്ഥാ​പ​ക​നു​മാ​യ ചി​ര​ഞ്ജീ​വി​യും 2009 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടു സീ​റ്റി​ൽ മ​ത്സ​രി​ച്ചി​രു​ന്നു. പാ​ല​സോ​ൾ, തി​രു​പ്പ​തി മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും തി​രു​പ്പ​തി​യി​ൽ മാ​ത്ര​മാ​ണു വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

Related posts