പത്തനംതിട്ട: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയമസഭ മണ്ഡലത്തിൽ നേടിയ വിജയം പത്തനംതിട്ടയിലും ആവർത്തിക്കുമെന്ന് കേരളജനപക്ഷം ചെയർമാൻ പി.സി. ജോർജ് എംഎൽഎ. കേരള ജനപക്ഷം പത്തനംതിട്ട പാർലമെന്റ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ രംഗത്തുള്ള മുന്നണി സ്ഥാനാർഥികളാരും കേരള ജനപക്ഷത്തിന്റെ തേരോട്ടം തടയാൻ പ്രാപ്തിയുള്ളവരല്ല. ഈശ്വരവിശ്വാസത്തെ അടിച്ചമർത്തുന്നവർക്കെതിരെയുള്ള വിശ്വാസ സമൂഹത്തിന്റെ വിധിയെഴുത്തായി കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം മാറുമെന്നും പി.സി. ജോർജ് പറഞ്ഞു.
പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ ഏഴ് നിയമസഭമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജോർജ് വടക്കേൽ, ജി. കൃഷ്ണകുമാർ, ജോർജ് ജോസഫ് കാക്കനാട്, ആന്റണി മാർട്ടിൻ, റെജി കെ. ചെറിയാൻ, നസീർ വയലുംതലയ്ക്കൽ, കെ.എഫ്. കുര്യൻ, ഷോണ്‍ ജോർജ്, റെജി കൊണ്ടേടി, ലിസി സെബാസ്റ്റ്യൻ, ഗോപാലകൃഷ്ണക്കുറുപ്പ്, ഇ.ഒ. ജോണ്‍, മുനീർ അടൂർ, സുനിൽ കോന്നിയൂർ, സന്തോഷ് ജോർജ്, പി.സി. ബാബു, റ്റിജോ സ്രാന്പിയിൽ, ജോമോൻ ജോസഫ്, സണ്ണി ഞരളയ്ക്കാട്ട്, ജോഷി കപ്പിയാങ്കൽ, റിജോ വാളന്തറ, പി.ഡി. ജോണ്‍, എം.എം. സലാഹുദ്ദീൻ, സെബാസ്റ്റ്യൻ വിളയാനി, തോമസ് വടകര, ജോർജ് മണിക്കൊന്പേൽ, പി.എസ്.എം. റംലി, ബൽക്കീസ് നവാസ്, പ്രവീണ്‍, രാമചന്ദ്രൻ, റെനീഷ് ചൂണ്ട ച്ചേരി, സജി കുരിക്കാട്ട്, ജോജോ പാന്പാടത്ത്, പി.വി. വർഗീസ് പുല്ലാട്ട്, സണ്ണി കദളിക്കാട്, പി.എച്ച്. ഹസീബ്, എം.എ. നവാസ്, ബാബുക്കുട്ടൻ, ലെൽസ് വയലിക്കുന്നേൽ, ജിജോ പതിയിൽ എന്നിവരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റിയെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
നിയോജകമണ്ഡലം തല ഇലക്ഷൻ കമ്മിറ്റികൾ 17 ന് മുന്‍പ് പൂർത്തിയാക്കും. 15 ന് കോട്ടയത്ത് ചേരുന്ന ഒന്‍പതംഗ കോർ കമ്മിറ്റിയിൽ പാർട്ടിയുടെ സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടാകുമെന്ന് പി.സി. ജോർജ് പറഞ്ഞു.