പത്തനംതിട്ട: ശബരിമല വിഷയത്തിൽ ആചാര സംരക്ഷണത്തിന് എതിരായി നിന്നവർ പാർലമെന്റിൽ എത്തുന്നതു തടയാനാണ് തന്റെ സ്ഥാനാർഥിത്വമെന്ന് പി.സി. ജോർജ് എംഎൽഎ.പത്തനംതിട്ട പാർലമെന്റ് മണ്ഡലം ജനപക്ഷം കൺവൻഷനുകൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല അയ്യപ്പന്റെ പുണ്യ പൂങ്കാവനം ഉൾക്കൊള്ളുന്ന പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ വിശ്വാസികൾക്കൊപ്പം നിൽക്കുന്ന ജനപ്രതിനിധിയെയാണ് ആവശ്യം. ആചാരാനുഷ്ഠാനങ്ങൾക്ക് വിലകല്പിക്കാത്തവർ ശബരിമലയെ കലാപഭൂമിയാക്കും . അതൊഴിവാക്കാനാണ് സ്ഥാനാർഥിയായി മത്സരിക്കുന്നതെന്നും പി.സി ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
റെജി കെ.ചെറിയാൻ, നസീർ വയലും തലയ്ക്കൽ, ഇ.ഒ ജോൺ, ബാബു നെല്ലിമല , സന്തോഷ് ജോർജ് , മുനീർ അടൂർ , റെജി കൊണ്ടോടി. കെ.പി അനിൽകുമാർ, സുനിൽ കോന്നിയൂർ, സന്തോഷ് വെച്ചൂച്ചിറ, ടിജോ സാബ്രിയിൽ , ജോമോൻ ,ഷിബു വെച്ചൂച്ചിറ, ബെൻസൺ കുളനട, ഋഷി സുരേഷ് ,സുനിൽ കോന്നി എന്നിവർ പ്രസംഗിച്ചു. പത്തനംതിട്ട കുന്പഴയിലെ ക്ലർജിഹോമും പി.സി. ജോർജ് സന്ദർശിച്ചു.