പെ​രു​മാ​റ്റ​ച്ച​ട്ടം ക​ടു​ക​ട്ടി; പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും വി​യ​ർ​ക്കും; പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ 

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം വ​ന്നാ​ൽ ആ ​നി​മി​ഷം തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട​വും നി​ല​വി​ൽ വ​രും. ക​ടു​ക​ട്ടി​യാ​യ പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്‌ട്രീ​യ​പാ​ർ​ട്ടി​ക​ളും ഏ​റെ ശ്ര​ദ്ധി​ക്കേ​ണ്ടി വ​രും. പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​കാം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് വി​ല​ക്കും വ​രാം. കൂ​ടാ​തെ ത​ട​വു​ശി​ക്ഷ​യും പി​ഴ​യും ഏ​റ്റു​വാ​ങ്ങേ​ണ്ടി​യും വ​രാം.

രാഷ്‌ട്രീയ പാ​ർ​ട്ടി​ക​ൾ​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും മാ​ത്ര​മ​ല്ല, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും വ​രെ പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​നം മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​യി വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തു വ​രെ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കും.

പോ​ലീ​സി​ന്‍റെ​യും അ​ർ​ധ-​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും വി​ന്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ൾ മാ​ത്രം ഒ​രു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ നീ​ളും. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള സ​മ​യം കൂ​ടി ക​ണ​ക്കാ​ക്കു​ന്പോ​ൾ പെ​രു​മാ​റ്റ​ച്ച​ട്ടം ഏ​താ​ണ്ടു മൂ​ന്നു മാ​സം വ​രെ നീ​ളാം.

വ​ർ​ഗീ​യ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ ഉ​പ​യോ​ഗി​ച്ച​താ​യി തെ​ളി​ഞ്ഞാ​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം റ​ദ്ദാ​ക്കാ​ൻ വ്യ​വ​സ്ഥ​യു​ണ്ട്. മ​ത​പ​ര​മോ ഭാ​ഷാ​പ​ര​മോ ആ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ള​വാ​ക്കു​ന്ന​തോ ഇ​ത്ത​രം ഭി​ന്ന​ത​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​തോ ആ​യ ഒ​രു പ്ര​വ​ർ​ത്ത​ന​ത്തി​ലും രാ​ഷ്‌ട്രീയ ക​ക്ഷി​ക​ളോ സ്ഥാ​നാ​ർ​ഥി​ക​ളോ ഏ​ർ​പ്പെ​ടു​വാ​ൻ പാ​ടി​ല്ലെ​ന്നും അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു​വെ​ന്നു തെ​ളി​ഞ്ഞാ​ൽ മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വോ 10,000 രൂ​പ വ​രെ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ശി​ക്ഷ ല​ഭി​ക്കാ​നും വ്യ​വ​സ്ഥ​യു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ
• വി​ദ്യാ​ല​യ​ങ്ങ​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, റെ​സ്റ്റ് ഹൗ​സു​ക​ൾ, ഗ​സ്റ്റ്ഹൗ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.

• പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.

• പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു പ​രി​പാ​ടി​ക​ൾ, യോ​ഗ​ങ്ങ​ൾ, ജാ​ഥ​ക​ൾ, എ​ന്നി​വ​യ്ക്കാ​യി സ​ർ​ക്കാ​ർ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.

• സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും പൊ​തു പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ പാ​ടി​ല്ല.

• ക​ക്ഷി നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും പൊ​തു പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സ്വ​കാ​ര്യ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് രാഷ്‌ട്രീ​യ ക​ക്ഷി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ല. വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ​തി​നു തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം റ​ദ്ദാ​ക്കി​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.

• അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ​തോ വ​ള​ച്ചൊ​ടി​ച്ച​തോ ആ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ളേ​യും ക​ക്ഷി നേ​താ​ക്ക​ളേ​യും വി​മ​ർ​ശി​ക്കാ​ൻ പാ​ടി​ല്ല.

• ജാ​തി​യു​ടെ​യും സ​മു​ദാ​യ​ത്തി​ന്‍റെ​യും പേ​രി​ൽ വോ​ട്ട് ചോ​ദി​ക്കാ​നോ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ള്ള വേ​ദി​യാ​ക്കാ​നോ പാ​ടി​ല്ല.

• സ​മ്മ​തി​ദാ​യ​ക​ർ​ക്കു കൈ​ക്കൂ​ലി ന​ൽ​ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, സ​മ്മ​തി​ദാ​യ​ക​രാ​യി ആ​ൾ​മാ​റാ​ട്ടം ന​ട​ത്ത​ൽ എ​ന്നി​വ ച​ട്ട​ലം​ഘ​നം മാ​ത്ര​മ​ല്ല, ക്രി​മി​ന​ൽ കു​റ്റം കൂ​ടി​യാ​ണ്.

• മു​നി​സി​പ്പാ​ലി​റ്റി​യി​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ 100 മീ​റ്റ​റി​നു​ള്ളി​ലും പ​ഞ്ചാ​യ​ത്തി​ൽ 200 മീ​റ്റ​റി​നു​ള്ളി​ലും വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കാ​നോ പോ​സ്റ്റ​റു​ക​ളോ തോ​ര​ണ​ങ്ങ​ളോ പ​തി​ക്കാ​നോ പാ​ടി​ല്ല.

• വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന സ​മ​യ​ത്തി​ന് തൊ​ട്ടു​മു​ൻ​പു​ള്ള 48 മ​ണി​ക്കൂ​റി​ൽ പൊ​തു​യോ​ഗ​ങ്ങ​ളോ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളോ മ​റ്റു ശ​ബ്ദ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ പാ​ടി​ല്ല.

• പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്കും അ​വി​ടെ​നി​ന്നു തി​രി​ച്ചും സ​മ്മ​തി​ദാ​യ​ക​രെ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​ത് നി​യ​മ​പ്ര​കാ​രം കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കും.

• ഒ​രു വ്യ​ക്തി​യു​ടെ സ്ഥ​ലം, കെ​ട്ടി​ടം, മ​തി​ൽ തു​ട​ങ്ങി​യ​വ അ​നു​വാ​ദം കൂ​ടാ​തെ ബാ​ന​ർ, കൊ​ടി​മ​രം എ​ന്നി​വ നാ​ട്ടു​ന്ന​തി​നോ പ​ര​സ്യം ഒ​ട്ടി​ക്കു​ന്ന​തി​നോ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ഴു​തു​ന്ന​തി​നോ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.

• സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും അ​വ​യു​ടെ കോ​ന്പൗ​ണ്ടി​ലും പ​രി​സ​ര​ത്തും ചു​വ​ർ എ​ഴു​താ​നോ പോ​സ്റ്റ​ർ ഒ​ട്ടി​ക്കാ​നോ ബാ​ന​ർ, ക​ട്ട് ഔ​ട്ട് തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കാ​നോ പാ​ടി​ല്ല.

• പൊ​തു​സ്ഥ​ല​ത്തു പ​ര​സ്യ​ങ്ങ​ളും ബോ​ർ​ഡു​ക​ളും പ്ര​ചാ​ര​ണോ​പാ​ധി​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ങ്കി​ൽ അ​വി​ടെ പ​ര​സ്യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് എ​ല്ലാ രാഷ്‌ട്രീ​യ ക​ക്ഷി​ക​ൾ​ക്കും തു​ല്യ അ​വ​സ​രം ന​ൽ​ക​ണം. പ്ര​ത്യേ​ക ക​ക്ഷി​ക്കോ സ്ഥാ​നാ​ർ​ഥി​ക്കോ മാ​ത്ര​മാ​യി പൊ​തു സ്ഥ​ല​വും മാ​റ്റി​വ​ച്ചി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​റ​പ്പു​വ​രു​ത്ത​ണം.

• രാ​ഷ്‌ട്രീയ ക​ക്ഷി​ക​ളോ സ്ഥാ​നാ​ർ​ഥി​ക​ളോ ഏ​തെ​ങ്കി​ലും പൊ​തു​സ്ഥ​ല​മോ സ്വ​കാ​ര്യ​സ്ഥ​ല​മോ പ​ര​സ്യ​ങ്ങ​ൾ, മു​ദ്രാ​വാ​ക്യ​ങ്ങ​ൾ എ​ന്നി​വ എ​ഴു​തി വി​കൃ​ത​മാ​ക്കാ​ൻ പാ​ടി​ല്ല. അ​ത്ത​ര​ത്തി​ൽ പ​രാ​തി ല​ഭി​ച്ചാ​ൽ അ​വ ഉ​ട​ൻ നീ​ക്കം ചെ​യ്യാ​ൻ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ നോ​ട്ടീ​സ് ന​ൽ​കും. നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും അ​വ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​തി​നു​ള്ള ചെ​ല​വു ബ​ന്ധ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​നോ​ടു ചേ​ർ​ക്കും.

Related posts