വടക്കഞ്ചേരി:ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമു ന്നണിസ്ഥാനാർഥികളായ പി.കെ. ബിജുവും എം.ബി. രാജേഷും വോട്ടഭ്യർഥന ആരം ഭിച്ചു. രക്തസാക്ഷി കുടുംബങ്ങളിലെ സന്ദർശനത്തോടെ ആലത്തൂർ ലോക്സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി പി. കെ. ബിജുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി.കിഴക്കഞ്ചേരി മൂലങ്കോട്ടിലെ രക്തസാക്ഷി എം. കെ അപ്പുക്കുട്ടന്റെ മാതാവ് ജാനകിയുടെ അനുഗ്രഹം വാങ്ങിയാണ് പി. കെ ബിജു പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
പിന്നീട് കണ്ണന്പ്ര കാരപ്പൊറ്റയിലെ രക്തസാക്ഷി കെ. ആർ വിജയന്റെ വീട്ടിലും പി. കെ .ബിജു സന്ദർശനം നടത്തി.വിജയന്റെ സ്മൃതികുടീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം അമ്മയെയും ഭാര്യയെയും മക്കളെയും കണ്ട് അനുഗ്രഹം തേടി. കണ്ണന്പ്രയിലെ തന്നെ രക്തസാക്ഷികളായ കെ. വി രവിയുടെയും, വി. മണിയന്റെയും കുടുംബാംഗങ്ങളെയും പി. കെ ബിജു സന്ദർശിച്ചു. വടക്കഞ്ചേരിയിലെ വിവിധ പരിപാടികളിലും സ്ഥാനാർത്ഥി പങ്കെടുത്തു.
കിഴക്കഞ്ചേരി യിലും, കണ്ണന്പ്രയിലും ഡിവൈഎഫ്ഐ യുടെ സമര തെരുവ് പരിപാടികളിലുംപുളിങ്കൂട്ടത്ത് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ച ചുമട്ട് തൊഴിലാളി ഓഫീസും പി. കെ ബിജു സന്ദർശിച്ചു.തെരഞ്ഞെടുപ്പിൽ പി. കെ ബിജുവിന് കെട്ടിവയ്ക്കാനുള്ള തുക കെ എസ് കെ ടി യു നല്കി. എൻ. ആർ. ബാലനാണ് തുക കൈമാറിയത്.
പാലക്കാട് : ഇന്നലെ അട്ടപ്പാടിയിലായിരുന്നു എം.ബി.രാജേഷിന്റെ വോട്ടഭ്യർത്ഥന. രാവിലെ അഗളിയിലെത്തിയ സ്ഥാനാർത്ഥിയെ ഭൂതിവഴി ഉൗരിലെ നഞ്ചിമൂപ്പത്തി മാലയിട്ടു സ്വീകരിച്ചു. ഇനീം ജയിച്ചുവരണം എന്നാശംസിച്ച നഞ്ചിമൂപ്പത്തി സ്ഥാനാർത്ഥിയെ ചേർത്തുപിടിച്ചു . വിവിധ ഉൗരുകളിൽ നിന്നുള്ളവർ അവരുടെ പ്രിയപ്പെട്ട നേതാവിനെ കാണുന്നതിന് അഗളിയിൽ എത്തിയിരുന്നു.
പിന്നീട് അഗളി ബദരി മദ്രസ്സയിലെത്തി പള്ളികമ്മിറ്റി അംഗങ്ങളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. പള്ളികമ്മിറ്റി പ്രസിഡന്റ് സെയ്തും മറ്റുള്ളവരും എല്ലാ പിന്തുണയും വിജയാശംസകളും അറിയിച്ചു. അവിടെനിന്നും സെന്റ് തോമസ് ആശ്രമത്തിലെത്തി റവ.ഫാദർ റന്പാനച്ചനെ കണ്ടു. കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് അദ്ദേഹത്തിന് രാജേഷ് കൈമാറി.
ഫാദർ വർഗീസ് മാത്യു, ഫാദർ സുനിൽ എന്നിവരും റന്പാനച്ചനോടൊപ്പം ഉണ്ടായിരുന്നു തുടർന്ന് ആശ്രമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ഗ്രിഗോറിയസ് സ്ക്കൂളിലെത്തി അധ്യാപകരോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു അഗളി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെയും ട്രൈബൽ പ്രൊമോട്ടർമാരെയും കണ്ടു കഴിഞ്ഞ് ഗൂളിക്കടവ് ഫാത്തിമമാതാ ചർച്ചിലെത്തി ഫാദർ ബിജുകല്ലിങ്കലിനോടും വോട്ടഭ്യർത്ഥിച്ചു.
പിന്നീട് എൻ.ആർ.എൽ.എംകുടുംബശ്രീ പ്രവർത്തകരേയും കണ്ട ശേഷം പൂതൂർ പഞ്ചായത്തിലെത്തി. പുതൂർ പഞ്ചായത്തിലെ മാമണ ഉൗരിലെ രങ്കിമൂപ്പത്തിയെ പൊന്നാടയിട്ട് ആദരിച്ചു. പിന്നീട് കാവുണ്ടിക്കൽ, ചാവടിയൂർ,ഗുഡ്ഢയൂർ,കാരറ, കള്ളമല, കൽക്കണ്ടി എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു പ്രചരണം സമാപിച്ചു.
ങി