പത്തനാപുരം: മലയോര മേഖലയെ സമാധാനത്തോടെ ബൂത്തുകളിൽ എത്തിക്കുന്നതിനായി മൂന്നു കമ്പനി കേന്ദ്രസേന പത്തനാപുരത്ത് എത്തി.96 അംഗങ്ങളടങ്ങിയ മൂന്ന് ബറ്റാലിയന് സേനയും തിരുവനന്തപുരത്ത് നിന്നും കേരള പൊലീസിന്റെ സ്പെഷ്യൽ ആംമ്ട് പോലീസുമാണ് മലയോര നാട്ടിൽ എത്തിയത്.
പത്തനാപുരം ,പുനലൂർ, കുന്നിക്കോട് തുടങ്ങിയ മേഖലകളിൽ റൂട്ട് മാർച്ചും നടത്തി. അടിക്കടി രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടാകുന്ന മേഖലയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ തിരഞ്ഞെടുപ്പു കമ്മിഷനും ഉന്നത പൊലീസ് അധികൃതർക്കും പരാതി നൽകിയിരുന്നു.
പുനലൂർ ഡിവൈഎസ്പി സതീഷ് കുമാറിൻറെ നേതൃത്വത്തിലാണു വിവിധയിടങ്ങളിലായി സേനയെ വിന്യസിക്കുക. അക്രമം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് പൊലീസ് നിർദേശം. തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ കേന്ദ്രസേനയുടെ സേവനം ലഭിച്ചത് പൊലീസിനും ആശ്വാസം പകർന്നിട്ടുണ്ട്.